Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുസ്​തകങ്ങളുടെ വ്യാജ...

പുസ്​തകങ്ങളുടെ വ്യാജ പതിപ്പ്​ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
പുസ്​തകങ്ങളുടെ വ്യാജ പതിപ്പ്​ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ
cancel

കോട്ടയം: ഡി.സി ബുക്​സ്​ പബ്ലിക്കേഷൻസ്​ പ്രസിദ്ധീകരിച്ച പുസ്​തകങ്ങളുടെ വ്യാജ പതിപ്പുകൾ അനധികൃതമായി വാട്​സ്​ആപ്​ വഴി പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ. പാലക്കാട്​ തിരുനെല്ലായി മണലാഞ്ചേരി മഠത്തിപറമ്പിൽവീട്ടിൽ എം.എം. സിദ്ദീഖിനെയാണ് (44) ജില്ല പൊലീസ്​ മേധാവി എൻ. രാമചന്ദ്ര​​​െൻറ നിർദേശപ്രകാരം കോട്ടയം ഇൗസ്​റ്റ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്. 

ഖസാക്കി​​​െൻറ ഇതിഹാസം, ഷെർലക്​ ഹോംസ്​, ആരാച്ചാർ, കൃഷ്​ണഗാഥ, ബിരിയാണി തുടങ്ങി നിരവധി കൃതികൾ വാട്സ്​ആപ്പിൽ ഇ-ബുക്ക്​, ഇ-വായനശാല എന്നീ ഗ്രൂപ്പുകളുണ്ടാക്കിയാണ്​ ഇയാൾ പ്രചരിപ്പിച്ചത്​. ഡി.സി ബുക്​സി​​​െൻറ പരാതിയിൽ അന്വേഷണം നടക്കുന്നതായും അംഗങ്ങളായ പ്രമുഖരിൽ പലരും നിരീക്ഷണത്തിലാണെന്നും പൊലീസ്​ മേധാവി വാർത്തക്കുറിപ്പിൽ അറിയിച്ചു.  എ.എസ്.പി ട്രെയിനി കോട്ടയം ഈസ്​റ്റ്​ പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫിസർ ചൈത്ര തെരേസ ജോണി​​​െൻറ നേതൃത്വത്തിലുള്ള സംഘമാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappdc bookspdf copy
News Summary - dc books pdf copy whatsapp sharing
Next Story