ഡി.സി.സി അധ്യക്ഷ പട്ടിക: പോരിന് തയാറെടുത്ത് ഗ്രൂപ്പുകൾ
text_fieldsതിരുവനന്തപുരം: ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക പുറത്തുവരാനിരിക്കെ, നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോരിന് തയാറെടുത്ത് കോൺഗ്രസ് ഗ്രൂപ്പുകൾ. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെ വാട്സ്ആപ് ഗ്രൂപ് ചർച്ചകൾ പുറത്തുവന്നു. തീരുമാനം വന്നാലുടൻ രംഗത്തുവരണമെന്നും ഡി.സി.സി പ്രസിഡൻറ് പദത്തിലേക്ക് പരിഗണിച്ചവരുടെ ഫാൻസിനെ ഇളക്കിവിടണമെന്നുമാണ് ആഹ്വാനം. ആർ.സി. ബ്രിഗേഡ് എന്നാണ് വാട്സ്ആപ് ഗ്രൂപ്പിെൻറ പേര്.
പറ്റുമെങ്കിൽ ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരോടും ആശയവിനിമം നടത്തി സംയുക്ത ആക്രമണം നടത്താനും ആഹ്വാനമുണ്ട്. അതേസമയം രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സ്ആപ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിെൻറ ഓഫിസ് അറിയിച്ചു. ഇപ്പോൾ നടക്കുന്നത് ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണെന്നും അറിയിപ്പിൽ പറയുന്നു.
ഡി.സി.സി അധ്യക്ഷ പട്ടികയുടെ കാര്യത്തിൽ അന്തിമ ചർച്ചകൾ ഡൽഹിയിൽ ചൊവ്വാഴ്ച നടക്കും. പല ജില്ലകളിലും ഒന്നിലധികം പേരുടെ പാനലാണ് പരിഗണനയിൽ. മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി കേൾക്കാൻ തീരുമാനിച്ചാൽ പട്ടികയിൽ ഇനിയും മാറ്റം വന്നേക്കാം. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ചർച്ചകൾക്കായി ഡൽഹിയിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.