സർക്കാറിനെ പ്രശംസിച്ച ഡി.സി.സി ജനറൽ സെക്രട്ടറിയെ പുറത്താക്കി
text_fieldsമലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിനെ പ്രശംസിച്ച മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അലവിക്കുട്ടിയെ കോൺഗ്രസ് പുറത്താക്കി. സർക്കാറിനെ അനുകൂലിച്ചും എതിർക്കുന്നവരെ വിമർശിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി, പ്രതിഛായ മോശമാക്കി, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സന്ദർഭം സൃഷ്ടിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് നടപടിയെടുത്തത്. കോൺഗ്രസ്-എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അലവിക്കുട്ടി പത്ത് വർഷം മുമ്പാണ് കോൺഗ്രസിലെത്തിയത്. രാഷ്ട്രീയകളിക്കുള്ള സമയമല്ലെന്നും ജനപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അലവിക്കുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.