സ്ഥാനാർഥിത്വത്തിന് കൂട്ടയിടി; എറണാകുളത്ത് ഡി.സി.സി പട്ടിക നൽകില്ല
text_fieldsകൊച്ചി: എറണാകുളം ലോക്സഭാ സീറ്റിൽ സ്ഥാനാർഥിയാകാൻ നേതാക്കൾ കൂട്ടയിടി തുടങ്ങി യതോടെ പരിഗണിക്കേണ്ടവരുടെ പേരുകളടങ്ങിയ പട്ടിക നൽകേണ്ടതില്ലെന്ന് ജില്ല കോൺഗ് രസ് നേതൃത്വം തീരുമാനിച്ചു. കെ.പി.സി.സി നിർദേശിച്ചതുപോലെ പരിഗണിക്കുന്നവരുടെ എണ് ണം മൂന്നിൽ ഒതുക്കാനാവില്ലെന്നതാണ് കാരണം.
പട്ടികയിൽ ഇടം ലഭിക്കാതെ പോകുന്ന നേതാക്കളുടെ അസംതൃപ്തി തെരഞ്ഞെടുപ്പിൽ ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലും തീരുമാനത്തിന് കാരണമാണ്. എറണാകുളത്തിന് പുറമെ ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ചാലക്കുടി ലോക്സഭാ സീറ്റിലെയും സ്ഥാനാർഥികളുടെ പട്ടിക എറണാകുളം ഡി.സി.സിയോട് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തിരുവനന്തപുരം മുതലുള്ള നേതാക്കൾ ഇൗ സീറ്റുകൾക്കുവേണ്ടി ഡി.സി.സിക്കുമേൽ സമ്മർദം തുടങ്ങി. സ്ഥാനാർഥിയുടെ കാര്യത്തിൽ ഹൈകമാൻഡിെൻറ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് പറഞ്ഞു.
അതിനിടെ, എൽ.ഡി.എഫ് സ്ഥാനാർഥിയായി മമ്മൂട്ടി മുതൽ മഞ്ജുവാര്യർ വരെയുള്ളവരുടെ പേര് ഉയർന്നുവന്ന എറണാകുളത്ത് ഒടുവിൽ മുൻ രാജ്യസഭാംഗവും സി.പി.എം മുൻ ജില്ല സെക്രട്ടറിയുമായ പി. രാജീവ് മത്സരിക്കാൻ സാധ്യതയേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.