ഡി.സി.സി: ശ്രീകണ്ഠൻ ഒഴിഞ്ഞേക്കും; പുതിയ അധ്യക്ഷനെ തീരുമാനിച്ചില്ല
text_fieldsപാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി ഡി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. ഇരട്ട പദവിയിൽ ഇരിക്കുന്ന പ്രസിഡൻറുമാരെ മാറ്റാൻ ഹൈകമാൻഡ് തീരുമാനിച്ചതോടെയാണ് ശ്രീകണ്ഠൻ സ്ഥാനം ഒഴിയുന്നത്.
പുതിയ പ്രസിഡൻറിനെ ചൊവ്വാഴ്ച ഡൽഹിയിൽ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും തീരുമാനം പുറത്തുവന്നിട്ടില്ല. ശ്രീകണ്ഠന് പകരം മുൻ എം.എൽ.എ എ.വി. ഗോപിനാേഥാ കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രനോ വരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്.
പാലക്കാട് ഡി.സി.സി പ്രസിഡൻറ് പദം സാധാരണ 'െഎ' ഗ്രൂപ്പിനുള്ളതാണ്. െഎ ഗ്രൂപ്പുകാരനായ എ.വി. േഗാപിനാഥ്, മുമ്പ് രണ്ടുവർഷം ഡി.സി.സി അധ്യക്ഷ പദവിയിൽ ഇരുന്നിട്ടുണ്ട്.'എ' ഗ്രൂപ്പിലെ സീനിയർ നേതാവായ സി. ചന്ദ്രൻ പദവിക്ക് അവകാശവാദം ഉന്നയിക്കുന്നതാണ് പുതിയ പ്രസിഡൻറിനെ പ്രഖ്യാപിക്കാൻ തടസ്സമായത്.
തർക്കം പരിഹരിക്കാനായില്ലെങ്കിൽ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിക്ക് നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചുമതല നൽകാനും സാധ്യതയുണ്ട്. ഇരട്ട പദവി വഹിക്കുന്നവർ പാർട്ടി സ്ഥാനം ഒഴിയണമെന്ന് െക.പി.സി.സി പൊതുവായ തീരുമാനം എടുത്തിരുന്നെങ്കിലും പാലക്കാട്, വയനാട്, എറണാകുളം ഡി.സി.സി പ്രസിഡൻറുമാരുടെ കാര്യത്തിൽ തീരുമാനം നടപ്പാക്കിയിരുന്നില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട്, ആലത്തൂർ മണ്ഡലങ്ങൾ പിടിച്ചെടുത്ത് പാർട്ടിക്ക് പുതുജീവൻ നൽകിയതിനാൽ ശ്രീകണ്ഠൻ തുടരെട്ട എന്നായിരുന്നു കെ.പി.സി.സി എടുത്ത നിലപാട്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജില്ലയിൽ വൻ പരാജയമാണ് ഉണ്ടായത്.
2015ൽ വിജയിച്ചിരുന്ന നഗരസഭകൾപോലും കൈവിട്ടു. ചിറ്റൂർ-തത്തമംഗലം നഗരസഭയിലേതടക്കം പരാജയത്തിന് കാരണം ശ്രീകണ്ഠെൻറ നിലപാടുകളാണെന്ന് എതിർവിഭാഗം ചൂണ്ടിക്കാട്ടി. മുൻ എം.എൽ.എ കെ. അച്യുതൻ ഉൾപ്പെടെ പ്രബലരായ ഒരുവിഭാഗം നേതാക്കൾ ശ്രീകണ്ഠനെ മാറ്റാൻ സമ്മർദം ചെലുത്തിയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.