ഡി.സി.സി അധ്യക്ഷപദം: സംസ്ഥാന കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചന
text_fieldsതിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാന കോൺഗ്രസിൽ കൂടിയാലോചന തുടങ്ങി. തിങ്കളാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളുമായും എം.എൽ.എമാരുമായും പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ ചർച്ചനടത്തി.
ഡി.സി.സി പ്രസിഡൻറുമാരുടെ കാര്യത്തിൽ കഴിയുന്നതും ശനിയാഴ്ചയോടെ ധാരണയുണ്ടാക്കി ഇൗ മാസം മധ്യത്തോടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിക്കാനാണ് നേതൃത്വത്തിെൻറ ശ്രമം. ജൂലൈ മധ്യത്തോടെ ആദ്യഘട്ട പാർട്ടി പുനഃസംഘടന പൂർത്തീകരിക്കുമെന്നാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം സുധാകരൻ പ്രഖ്യാപിച്ചിരുന്നത്.
അതിെൻറ അടിസ്ഥാനത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേർന്ന് ഭാരവാഹികളുടെ എണ്ണം, പ്രധാന മാനദണ്ഡങ്ങൾ എന്നിവയുടെ കാര്യത്തിൽ തീരുമാനമെടുത്തു. എന്നാൽ, പിന്നീട് കാര്യമായ ചർച്ചകൾ നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.