അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
text_fieldsതിരുവനന്തപുരം: അസമില്‍ പരിശീലന പറക്കലിനിടെ സുഖോയ് വിമാനം തകര്‍ന്ന് മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനൻറ് അച്ചുദേവിെൻറ ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ വ്യാമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചു.
ശംഖുംമുഖത്തെ വ്യോമസേനാ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വ്യോമസേന കമാൻഡൻറ് എസ്. നാരായണസ്വാമി, തഹസിൽദാർ കെ.ആർ. മണികണ്ഠൻ എന്നിവർ ഏറ്റുവാങ്ങി. ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡ് ഉദ്യോഗസ്ഥര്‍. കലക്ടര്‍ വെങ്കിടേസപതി, സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥര്‍, അച്ചുവിെൻറ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
വ്യോമ കമാന്‍ഡ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയ മൃതദേഹം പ്രത്യേകം തയാറാക്കിയ വ്യോമസേനയുടെ വാഹനത്തില്‍ വിലാപയാത്രയായി ഉള്ളൂര്‍ പോങ്ങുംമൂട് ഗൗരി നഗറിലെ വീട്ടിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാർ തുടങ്ങിയവർ അേന്ത്യാപചാരമർപ്പിച്ചു.
വിങ് കമാൻഡര്‍ മാത്യൂസിെൻറ നേതൃത്വത്തിെല ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പോങ്ങുംമൂട് ഗൗരി നഗറിലെ ‘അളക’യില്‍ എത്തിച്ച ഭൗതിക ശരീരം ഒരുനോക്ക് കാണാൻ നിരവധി ആള്ക്കാര് തടിച്ചുകൂടി. പൊതുദര്‍ശനത്തിനു ശേഷം ഭൗതികശരീരം പാങ്ങോട് സൈനിക ആശുപത്രിയില്‍ സൂക്ഷിക്കും.
ശനിയാഴ്ച രാവിലെ പത്തോടെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ട് എത്തിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം പന്തീരാങ്കാവ് പന്നിയൂർക്കുളത്തെ കുടുംബവീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് മൂന്നിന് പൂര്‍ണ സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.