കുറ്റിപ്പുറം പാലത്തിന് മുകളിൽനിന്ന് ചാടിയ എറണാകുളം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
text_fieldsതിരൂർ: കുറ്റിപ്പുറം പാലത്തിന് മുകളിൽനിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിെൻറ മൃതദേഹം കണ്ടെത്തി. എറണാകുളം ഇടപ്പള്ളി ലുലു മാളിന് സമീപത്തെ മെഹബൂബിെൻറ മകൻ മിലൻ മെഹബൂബിെൻറ (28) മൃതദേഹമാണ് പുറത്തൂരിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ പുറത്തൂർ കളൂർ എ.വി.എസ് കടവിന് സമീപം മൃതദേഹം പുഴയിൽ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് മണൽ തൊഴിലാളികൾ കരയിലേക്ക് എടുത്തു. പൊലീസ് സ്ഥലത്തെത്തി നടത്തി പരിശോധനയിലാണ് ബുധനാഴ്ച വൈകീട്ട് കുറ്റിപ്പുറം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിെൻറ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
രണ്ട് ദിവസമായി ഈ യുവാവിനായി പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ദേശീയ ദുരന്തനിവാരണ സേന, തിരൂർ, പൊന്നാനി ഫയർഫോഴ്സ് യൂനിറ്റ് ഉദ്യോഗസ്ഥർ, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ദിവസമായി തിരച്ചിൽ നടത്തിയത്.
പുഴയിലേക്ക് ചാടിയ സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ മിലെൻറ പാസ്പോർട്ട് അടക്കം നിരവധി രേഖകൾ ലഭിച്ചിരുന്നതിനാൽ പൊലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പുറത്തൂരിൽ മൃതദേഹം കണ്ടെത്തിയത്. തിരൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.