മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ; ഉത്തരവിൽ വ്യക്തത വരുത്താൻ ഇന്ന് യോഗം
text_fieldsകൊണ്ടോട്ടി: വിദേശത്ത് നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ കർശനമാക്കി ഇറക്കിയ ഉത്തരവിനെ തുടർന്ന് തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ യോഗം വിളിച്ചു. പ്രവാസികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഉയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്നാണ് എയർപോർട്ട് ഡയറക്ടർ പ്രത്യേകയോഗം വിളിച്ചത്. ഉച്ചക്ക് മൂന്നിന് എയർപോർട്ട് ഡയറക്ടറുടെ ഒാഫിസിൽ ചേരുന്ന യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ വിമാനക്കമ്പനി പ്രതിനിധികൾ, കസ്റ്റംസ്, എമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
വിഷയത്തിൽ തീരുമാനമാകുന്നത് വരെ നിലവിലുള്ള സംവിധാനം തന്നെ തുടരുമെന്നും എയർപോർട്ട് ഡയറക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ വ്യക്തത വരുത്താനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം അറിയിച്ചു. മൃതദേഹങ്ങൾ വിമാനത്തിൽ അയക്കുേമ്പാൾ 48 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നേരിേട്ടാ ഇ-മെയിൽ മുഖേനയോ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നാണ് ഉത്തരവ്.
അന്താരാഷ്ട്ര ആരോഗ്യചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യചട്ടങ്ങളും അനുസരിച്ചാണ് ഇൗ ഉത്തരവെന്നാണ് അധികൃതർ പറയുന്നത്. എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിരാക്ഷേപപത്രം (എൻ.ഒ.സി), റദ്ദാക്കിയ പാസ്പോർട്ടിെൻറ പകർപ്പ്, മരണസർട്ടിഫിക്കറ്റ് എന്നിവയാണ് നേരത്തെ ഹാജരാക്കേണ്ട രേഖകൾ. ഇൗ ഉത്തരവ് പ്രകാരമുള്ള നടപടികൾ വിമാനക്കമ്പനികൾ പാലിക്കണമെന്നും കരിപ്പൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
കൊണ്ടോട്ടി: വിദേശത്ത് നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ കർശനമാക്കിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. പ്രവാസികൾ കടുത്ത എതിർപ്പാണുയർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നടപടികൾ വീണ്ടും പഴയ രീതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച എയർപോർട്ട് ഡയറക്ടർ വിളിച്ച യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കരിപ്പൂരിൽ പുതുതായി ചുമതലയേറ്റ ഹെൽത്ത് ഇൻസ്പെക്ടറാണ് 2005െല ഉത്തരവിെൻറ അടിസ്ഥാനത്തിൽ നിബന്ധന കർശനമാക്കി ഉത്തരവിറക്കിയത്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനി അധികൃതരടക്കമുള്ളവർ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.