ഓയിൽ കമ്പനികൾക്ക് എതിരെ ഡീലർമാർ
text_fieldsകൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള ഓയിൽ കമ്പനികൾ പ്രീമിയം ഉൽപന്നങ്ങൾ അടിച്ചേൽപിക്കുന്നതായി കോൺ ഫെഡറേഷൻ ഓഫ് കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ആരോപിച്ചു. വിൽക്കാൻ ആവശ്യത്തിന് എണ്ണ നൽകാതിരിക്കുന്നതിനൊപ്പം ആവശ്യത്തിലധികം ലൂബ്രിക്കന്റുകൾ കെട്ടിവെച്ച് ഡീലർമാരെ സാമ്പത്തികപ്രതിസന്ധിയിലാക്കുകകൂടി ചെയ്യുകയാണ്.
കേരളത്തിലെ 650ഓളം വരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാരിൽ മൂന്നിലൊന്ന് പമ്പുകളും പൂർണമായോ ഭാഗികമായോ അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. പ്രതിദിനം 450 ലോഡ് എണ്ണ വേണ്ടസ്ഥാനത്ത് 250 ലോഡ് മാത്രം എണ്ണനൽകുന്നതിനാലാണിത്. ഈ സാഹചര്യത്തിലാണ് ഈ മാസം 23ന് പമ്പുകൾ അടച്ചിട്ട് സമരം നടത്താൻ തങ്ങൾ നിർബന്ധിതരായതെന്ന് അസോസിയേഷൻ ചെയർമാൻ ടോമി തോമസും കൺവീനർ ആർ. ശബരീനാഥും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 20ന് സംസ്ഥാന സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ചർച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിലും സമരത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.