'സംഗതി കൊള്ളാം ജോയ്സേ... പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്'
text_fieldsകൊച്ചി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരമാർശം നടത്തിയ േജായ്സ് േജാർജിനെതിരെയും അപ്പോൾ വേദിയിലുണ്ടായിരുന്ന മുൻ മന്ത്രി എം.എം മണിക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി ഡീൻ കുര്യാക്കോസ്. ഫേസ്ബുക്കിലൂടെയാണ് ഡീൻ പ്രതികരിച്ചിരിക്കുന്നത്.
ജോയ്സ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത്. ഇയാളുടെ സ്വഭാവത്തിനുള്ള മറുപടിയായി ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങൾ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ ആട്ടിപ്പായിച്ചതാണെന്നും ഡീൻ പരിഹസിക്കുന്നു.
മന്ത്രി എം.എം.മണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍റെ ഭാഗമായി ഇരട്ടയാറിലാണ് ജോയ്സ് േജാർജ് സ്ത്രീത്വത്തെ അപമാനിക്കുകയും രാഹുൽ ഗാന്ധിയെ അവഹേളിക്കുകയും ചെയ്യുന്ന പ്രസംഗം നടത്തിയത്. മന്ത്രി എം.എം.മണിയടക്കം ഇടത് നേതാക്കൾ വേദിയിലും സദസിലുമുണ്ടായിരുന്നെങ്കിലും ആരും തിരുത്തിയില്ല.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗാണ് ജോയ്സിനോട് എനിക്കും പറയാനുള്ളത്...
സംഗതി കൊള്ളാം ജോയ്സേ...
പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്
ശ്രീ.രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ്ജ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത് .അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. എത്ര മാത്രം മ്ലേച്ഛകരമാണ് മനസ്സെന്ന് തെളിയിച്ചിരിക്കുന്നു. ജോയ്സ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണ്.അസഭ്യ പ്രസംഗത്തിന് പേര് കേട്ട എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്സ് ജോർജ്ജിൻ്റെ രാഷ്ട്രീയം .
രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ ഇയാൾക്കെന്താണ് യോഗ്യത???
ഇയാളുടെ സ്വഭാവത്തിനുള്ള മറുപടി നൽകി കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങൾ ഇയാളെ ആട്ടിപ്പായിച്ചതാണ്.വീണ്ടും ഇടുക്കിയുടെ മണ്ണിൽ അശ്ലീലം വാരി വിതറാൻ അയാൾ വീണ്ടും വന്നിരിക്കുന്നു.സ്ത്രീ ശാക്തികരണവും പുരോഗമനവാദങ്ങളും നിങ്ങൾക്ക് കവല പ്രസംഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വ്യക്തം .നവോഥാന നായകന്മാരുടെ വനിതാ മതിൽ , സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങൾക്ക് ശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോർജ്ജിന്റെ പ്രസംഗം .
അടിസ്ഥാനരഹിതവും വ്യക്തിഹത്യപരവുമായ ഈ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിച്ച് നിയമ വഴി തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.