കേസ് സർക്കാറിെൻറ ഗൂഢാലോചന–ഡീൻ
text_fieldsകൊച്ചി: ഹർത്താൽ പ്രഖ്യാപിച്ചതിെൻറ പേരിൽ കേരളത്തിലെ മുഴുവൻ കേസിലും യൂത്ത് കോൺഗ്രസ് പ്രസിഡൻറിനെ പ്രതിയാക്കണമെന്ന് നിർബന്ധം പിടിക്കുന്നത് സർക്കാറിെൻറ ആസൂത്രിത ഗൂഢ ാലോചനയാണെന്ന് ഡീൻ കുര്യാക്കോസ്.
കൊലപാതകികളെ പിടിക്കണമെന്നാവശ്യപ്പെട്ട് യൂത ്ത് കോൺഗ്രസ് ശക്തമായ സമരത്തിലാണ്. കൂടുതൽ കേസുകളിൽപെടുത്തിയാലും ആത്മവീര്യം തകർക്കാൻ പറ്റില്ല. 2018ൽ സി.പി.എം 15 ഹർത്താലും എൽ.ഡി.എഫ് രണ്ട് ഹർത്താലും നടത്തിയിട്ടുണ്ട്.
ജനാധിപത്യസമരങ്ങളെ തല്ലിക്കെടുത്താനുള്ള സർക്കാറിെൻറ ഹീനശ്രമത്തെ എന്തുവിലകൊടുത്തും ചെറുത്തു തോൽപിക്കും. നീതിന്യായവ്യവസ്ഥിതിയെ ധിക്കരിക്കാനല്ല ഹർത്താൽ സംഘടിപ്പിച്ചത്. കേരളം കണ്ട ഏറ്റവും മൃഗീയ കൊലപാതകത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. ഹർത്താൽ പ്രഖ്യാപിച്ചതിൽ പശ്ചാത്താപമില്ല. പാർട്ടിയുടെ പൂർണ പിന്തുണയുണ്ടായിരുന്നു.
കൊലയാളികൾക്കെതിരെ സമരം ചെയ്തതിെൻറ പേരിൽ സർക്കാർ ഗൂഢാലോചനയുടെ ഭാഗമായി എത്ര കേസിൽ പ്രതിയാക്കിയാലും ശിക്ഷയേറ്റുവാങ്ങാൻ തയാറാണ്. തിങ്കളാഴ്ച കാസർകോട് ലോക്സഭ കമ്മിറ്റി നേതൃത്വത്തിൽ എസ്.പി ഓഫിസ് മാർച്ച് നടത്തും. 26ന് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൃപേഷ്, ശരത്ത് ലാൽ രക്തസാക്ഷികളുടെ കുടുംബ സഹായ ഫണ്ട് ശേഖരിക്കും. മാർച്ച് ഒന്നിന് രാവിലെ 10ന് രക്തസാക്ഷികളുടെ ചിതാഭസ്മം വഹിച്ചുള്ള ധീരസ്മൃതിയാത്ര പെരിയയിൽ അഖിലേന്ത്യ പ്രസിഡൻറ് കേശവ് ചന്ദ് യാദവ് ഉദ്ഘാടനം ചെയ്യും. മാർച്ച് അഞ്ചിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.