എൻ പുള്ളേ..എൻ ഉയിരേ..; കണ്ടുനിന്നവരുടെ കണ്ണുനനയിച്ച് ലയങ്ങളിൽ നിന്ന് നിലവിളി
text_fieldsമൂന്നാർ: ഒാേരാ മൃതദേഹവും പുറത്തെടുക്കുേമ്പാഴും എൻ പുള്ളേ..എൻ ഉയിരേ...രോദനവുമായി സ്ത്രീകളടക്കം ഓടിയെത്തി. ഈ രംഗങ്ങൾ രക്ഷാപ്രവർത്തകരുടെയും കണ്ടുനിൽക്കുന്നവരുടെയും കണ്ണുനനയിച്ചു.
ശനിയാഴ്ച രാവിലെ തന്നെ ഒരു മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പുതപ്പുമൂടിയ നിലയിൽ രണ്ടുപേരുടെ കൂടി ലഭിച്ചു. ശ്മശാനമൂകതയിലായ അവശേഷിക്കുന്ന ലയങ്ങളിൽനിന്ന് നിലവിളി.
കൈയിൽ കിട്ടിയ തൂമ്പയും കമ്പിയുമെടുത്ത് സമീപ ലയങ്ങളിലെ സ്ത്രീകളടക്കമുള്ളവർ ദുരന്തമുഖത്തേക്ക് പാഞ്ഞ വെള്ളിയാഴ്ച പുലർച്ചയിലെ രക്ഷാപ്രവർത്തനങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ശനിയാഴ്ചത്തെ സ്ഥിതി. ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന് തിരക്കിയായിരുന്നു പെട്ടിമുടിയിൽ ആദ്യരക്ഷാപ്രവർത്തനം.
ശനിയാഴ്ച പേക്ഷ ഉറ്റവർക്കായുള്ള അവരുടെ അന്വേഷണം നിലവിളിയിൽ ഒതുങ്ങി. കനത്ത മഴയിലും കോവിഡ് ഭീഷണിയിലും അതിസാഹസികമായിരുന്നു രക്ഷാപ്രവർത്തനം.
തമിഴ്നാട്ടിൽനിന്ന് കൂടുതൽ പേർ എത്തുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ കനത്ത മഴയെയും കൊടുംതണുപ്പിനെയും അവഗണിച്ച് സമീപ ലയങ്ങളിൽനിന്നുള്ളവരും എത്തിക്കൊണ്ടിരിക്കുേമ്പാഴും ശനിയാഴ്ച ദുരന്തനിവാരണ സേന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പൊലീസും അഗ്നിശമനസേനയും സ്ഥലത്തുണ്ട്.
കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിയതോടെ തിരച്ചിൽ വേഗത്തിലായി. മണ്ണ് മൂടിയ ലയങ്ങൾക്ക് മുകളിലെ പാറക്കല്ലുകൾക്കടിയിൽനിന്ന് ഒാരോ മൃതദേഹങ്ങളും പുറത്തെടുത്തുകൊണ്ടിരുന്നു.
40 പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെയും 25 പേരടങ്ങുന്ന അഗ്നിരക്ഷാ സേന യൂനിറ്റിെൻറയും പൊലീസ്, റവന്യൂ അധികൃതരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാത്രി 11നോടെയുണ്ടായ ദുരന്തസ്ഥലത്ത് ആദ്യം ഒാടിയെത്തിയ തൊഴിലാളികൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.
ചിലർ കഴുത്തുവരെ മൂടിയ നിലയിൽ, മറ്റുചിലർ ലയങ്ങൾക്കിടയിൽനിന്ന് ജീവനുവേണ്ടി അലമുറയിടുന്നു. മണ്ണിൽ പുതഞ്ഞവരിൽ ചിലരെ കൈപിടിച്ചുയർത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിയിൽനിന്ന് ചിലരെ അതിസാഹസികമായി രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.