Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right14കാര​െൻറ ദുരൂഹ മരണം:...

14കാര​െൻറ ദുരൂഹ മരണം: വാഴക്കൈയിൽ തൂങ്ങിയെന്ന്​ പൊലീസ്​

text_fields
bookmark_border
boy-suicide-20-06-2020
cancel

കൊല്ലം: ദുരൂഹ സാഹചര്യത്തിലുള്ള ദലിത്​ ബാല​​​​െൻറ മരണം ആത്മഹത്യയെന്ന്​ പൊലീസ്​. വാഴക്കൈ കഴുത്തിൽ ചുറ്റി മരിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. 14കാര​ൻ വാഴക്കൈയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​ റിപ്പോർട്ട്​. എന്നാൽ കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുക​ളുണ്ടെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

ഡിസംബർ 20ന്​ രാവിലെയാണ്​ കുട്ടിയെ വാഴക്ക്​ കീഴിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. കഴുത്തിൽ വാഴക്കൈകൊണ്ട്​ കെട്ടിയ രീതിയിലായിരുന്നു. കുട്ടി വാഴയിൽ തൂങ്ങി മരിച്ച​താണെന്ന റിപ്പോർട്ടാണ്​ അന്വേഷണം നടത്തിയ ഏരൂർ പൊലീസ്​ കോടതിയിൽ സമർപ്പിച്ചത്​. വാഴക്കും കുട്ടിക്കും ഒരേ പൊക്കമാണെന്നും വാഴക്കൈക്ക്​​ കുട്ടിയേക്കാൾ പൊക്കം കുറവാണെന്നുമാണ്​ ഇൻക്വസ്​റ്റ്​ റിപ്പോർട്ടിൽ പൊലീസ്​ പറഞ്ഞിരിക്കുന്നത്​. ഈ സാഹചര്യത്തിൽ എങ്ങനെ​ കുട്ടി വാഴയിൽ തൂങ്ങിമരിക്കുമെന്നാണ്​ ബന്ധുക്കളും നാട്ടുകാര​ും ചോദിക്കുന്നത്​.

കൂലിപ്പണിയെടുത്ത്​ കുടുംബം പുലർത്തുന്ന കുട്ടിയുടെ മാതാപിതാക്കൾക്ക്​ കേസ്​ നടത്താനുള്ള സാമ്പത്തികാവസ്ഥയോ അറിവോ ഇല്ല. കേസിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്​ കുടുംബം മനുഷ്യാവകാശ കമീഷന്​ കത്തയച്ചിരുന്നു. ഈ കത്തിന്​ മറുപടി ലഭിച്ചിട്ടില്ലെന്നാണ്​ ഇവർ പറയുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policesuicidekerala newsmalayalam newsmysterious death
News Summary - death of 14 year old boy; police says boy committ suicide in banana tree -kerala news
Next Story