ദുരൂഹത ഒഴിയാതെ ജ്യൂസ് കുടിച്ചുള്ള മരണം
text_fieldsപാറശ്ശാല: ജ്യൂസ് കുടിച്ചതിന് പിന്നാലെയുള്ള മരണങ്ങളിൽ ദുരൂഹത വർധിക്കുന്നു. പാറശ്ശാല സ്വദേശിയായ ഷാരോൺ എന്ന യുവാവ് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കിലോമീറ്ററുകൾ അപ്പുറമുള്ള 11 കാരനും സമാനമായി മരിച്ചത് ഇതിന് പിന്നിൽ എന്താണെന്ന സംശയം ശക്തമാക്കുകയാണ്.
കാമുകിയായ പെണ്‍കുട്ടി വിളിച്ചതനുസരിച്ച് റെക്കോഡ് വാങ്ങാനാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്നും അവിടെനിന്ന് ഒരു പാനീയം കുടിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. നീല നിറത്തിലുള്ള എന്തോ ദ്രാവകമാണ് ഷാരോൺ ഛർദിച്ചിരുന്നതെന്ന് ജ്യേഷ്ഠന്‍ ഷിംനോ പറയുന്നു. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
സമാനമായ സംഭവം നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളിയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍ (11) യൂനിഫോം ധരിച്ചെത്തിയ വിദ്യാർഥി നല്‍കിയ ജൂസ് കുടിച്ച് ഏറെനാള്‍ അവശനിലയിലായശേഷം മരണത്തിന് കീഴടങ്ങിയിരുന്നു.
അശ്വിന്‍റെ മരണവും ഷാരോണ്‍ രാജിന്‍റെ മരണത്തിലും സമാനതകള്‍ ഏറെയാണെന്ന് കരുതുന്നു. അശ്വിനും ജൂസ് കഴിച്ച് അവശനിലയിലായി ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഷാരോൺ 11 ദിവസമാണ് ചികിത്സയിൽ കഴിഞ്ഞശേഷം മരിച്ചത്.
ജ്യൂസ് കഴിച്ച ആദ്യ ദിവസം ചെറിയ ക്ഷീണവും പിന്നീട് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുമാണ് ഷാരോണിനെപോലെ അശ്വിനും മരണത്തിന് കീഴടങ്ങിയത്. ആസിഡിന് സമാനമായ ദ്രാവകം കഴിച്ചതാണ് അശ്വിന്‍റെ മരണകാരണമെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ നിഗമനം.
ഷാരോണിന്‍റെ കാര്യത്തിലും സമാനമായ കാര്യങ്ങളാണ് ഡോക്ടർമാർ പറഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. യുവതിയുടെ വീട്ടിൽ പോയശേഷം ജ്യൂസ് കുടിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷാരോണും യുവതിയും വാട്സ്ആപ് ചാറ്റുകളിലൂടെ ആശയവിനിമയം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ, ദുരൂഹത സംബന്ധിച്ച ആരോപണങ്ങൾ പെൺകുട്ടി തള്ളുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹമായി ഒന്നും കണ്ടെത്താനാകാത്തതും പൊലീസിനെ വലക്കുന്നുണ്ട്. ഷാരോണിന്‍റെ ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ടിലാണ് ഇനി പൊലീസിന്‍റെ പ്രതീക്ഷ. എ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.