കീടനാശിനി മരണം: കൃഷിവകുപ്പിെൻറ അനാസ്ഥെയന്ന് ചെന്നിത്തല
text_fieldsതിരുവല്ല: കീടനാശിനി പ്രയോഗത്തിനിടെ രണ്ടുപേർ മരിക്കാനിടയായത് കൃഷിവകുപ്പിെൻറ അനാസ്ഥയാണെന്ന് പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല. കാർഷിക മേഖലയായ അപ്പർ കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും കൃഷി ഒാഫീസർമാരോ ആവശ്യത്തിന് ജീവനക്കാരോ ഇല്ല. ഇൗ പ്രദേശങ്ങളിൽ കർഷകർ വ്യാജ കീടനാശിനികൾ ഉപയോഗിച്ചു വരുന്നുണ്ട്. കീടബാധക്ക് എത്രയളവിൽ കീടനാശിനി ഉപയോഗിക്കണമെന്ന നിർദേശം ലഭിക്കാത്തതിനാൽ അമിതമായി ഇവ പ്രയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. കൃഷി വകുപ്പ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പെരിങ്ങര പഞ്ചായത്തിലെ ആലംതിരുത്തി ഇരുകര പാടശേഖരത്തിൽ കീടനാശിനി പ്രയോഗത്തിനിടെ മരിച്ച സനൽകുമാർ, മത്തായി ഇശോ എന്നിവരുടെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ച സനൽകുമാറിെൻറയും മത്തായിയുടെയും കുടുംബത്തിന് സർക്കാർ സഹായം നൽകണം. സനൽകുമാറിെൻറ കുട്ടികളുടെ പഠനചെലവ് സർക്കാർ വഹിക്കണം. കോൺഗ്രസിെൻറ ഗാന്ധിഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി സനൽകുമാറിെൻറ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്നും ചെന്നിത്തല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.