മരണം വെടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; രണ്ട് പേരുടെ മൃതദേഹത്തിൽ വെടിയുണ്ട കണ്ടില്ല
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): അട്ടപ്പാടിയിൽ നാല് മാവോവാദികളും മരിച്ചത് വെടിയേറ് റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ബുധനാഴ്ച രാത് രി എട്ടോടെ അവസാനിച്ച പോസ്റ്റ്മോർട്ടത്തിൽ രമയുടെ മൃതദേഹത്തിൽ അഞ്ച് വെടിയുണ്ടയും മണിവാസകത്തിെൻറ മൃതദേഹത്തിൽ മൂന്ന് വെടിയുണ്ടയും കണ്ടെത്തി. അരിവിന്ദിെൻറയും കാർത്തികിെൻറയും മൃതദേഹത്തിൽ വെടിയുണ്ട കണ്ടെത്തിയില്ലെങ്കിലും തലയിലും ശരീരത്തിലും വെടിയേറ്റ് തുളഞ്ഞ പാടുകളുണ്ട്. വെടിയുണ്ട ശരീരത്തിലൂടെ തുളച്ച് പോയിരിക്കാമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം.
രമയുടെയും മണിവാസകത്തിെൻറയും തലയിൽനിന്ന് ഓരോ വെടിയുണ്ട കണ്ടെത്തി. നിശ്ചിത ദൂരത്തിൽനിന്നാണ് വെടിവെച്ചിരിക്കുന്നത്. അരവിന്ദിെൻറ തലയോട്ടി തകർന്ന നിലയിലാണ്. രമയുടെ ശരീരമാകെ പരിക്കേറ്റിട്ടുണ്ട്. കാർത്തികിെൻറ കണ്ണിെൻറ ഭാഗത്തും ഇടത് കൈപ്പത്തിയും തകർന്ന നിലയിലാണ്. നെഞ്ചിെൻറ വലത് ഭാഗത്ത് വെടിയുണ്ട തുളഞ്ഞ് കയറിയ പാടുണ്ട്.
ഡോ. ഹിതേഷ് ശങ്കറിെൻറ നേതൃത്വത്തിലുള്ള പത്തംഗ സംഘം ബുധനാഴ്ച രാവിലെ 9.30ന് ആരംഭിച്ച പോസ്റ്റ്മോർട്ടം രാത്രി എട്ടോടെയാണ് അവസാനിച്ചത്. ദേശീയ മനുഷ്യാവകാശ കമീഷെൻറ മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. വിശദാംശങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ആദ്യം കാർത്തിയുടെയും രമയുടെയും മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം ചെയ്തത്. ഇത് 2.45നാണ് അവസാനിച്ചത്. മൂന്ന് മണിയോടെ മണിവാസകത്തിെൻറയും അരവിന്ദിെൻറയും പോസ്റ്റ്മോർട്ടം തുടങ്ങി. ഇത് എട്ട് മണിയോടെ അവസാനിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.