ബെർത്ത് പൊട്ടിവീണ് മരണം; നഷ്ടപരിഹാരത്തിന് നിവേദനം
text_fieldsന്യൂഡൽഹി: എറണാകുളം -നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രചെയ്യവേ ബെർത്ത് പൊട്ടിവീണ് മരിച്ച പൊന്നാനി സ്വദേശി അലി ഖാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജെബി മേത്തർ എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
എറണാകുളം -ബംഗളൂരു വന്ദേഭാരതിന് അനുമതി ലഭ്യമായിട്ടും ഇതുവരെ സർവിസ് ആരംഭിച്ചിട്ടില്ലെന്നും സർവിസിനായുള്ള കോച്ചുകൾ കൊല്ലം യാർഡിൽ എത്തിച്ചിട്ട് നാളേറെയായെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ബെർത്ത് വീണ് മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി മറ്റു ആവശ്യങ്ങൾ ഉടൻ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയെന്നും ജെബി മേത്തർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.