ഫാത്തിമയുടെ മരണം: മദ്രാസ് െഎ.െഎ.ടിയിൽ അധ്യാപകരെ വീണ്ടും ചോദ്യംചെയ്തു
text_fieldsചെന്നൈ: മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ ആത്മഹത്യ കേസുമായി ബന്ധെപ്പട്ട ക്രൈം ബ്രാഞ്ച് പൊലീസിെൻറ അന്വേഷണം തുടരുന്നു. ഇതിെൻറ ഭാഗമായി ബുധനാഴ്ച ഉച്ചക്കുശേഷം ക ുറ്റാരോപിതരായ സുദർശൻ പത്മനാഭൻ ഉൾപ്പെടെ മൂന്നു പ്രഫസർമാരെ പൊലീസ് വീണ്ടും ചോ ദ്യംചെയ്തു. െഎ.െഎ.ടി കാമ്പസിലെ ഗസ്റ്റ്ഹൗസിൽ ഡെപ്യൂട്ടി കമീഷണർ നാഗജോതിയുടെ നേതൃത്വത്തിലുള്ള ടീമാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാത്രിയിലും അധ്യാപകരെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. കാമ്പസ് വിട്ടുപോകരുതെന്ന് പൊലീസ് ഇവരോട് നേരത്തേ നിർദേശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതേവരെ ഇരുപതോളംപേരുടെ മൊഴിയാണ് പൊലീസ് ശേഖരിച്ചത്. നാട്ടിലേക്കുപോയ ഫാത്തിമയുടെ ആറു സഹപാഠികളുടെ മൊഴി േഫാണിലൂടെയാണ് ശേഖരിച്ചത്. ഹോസ്റ്റൽ ജീവനക്കാരും വിദ്യാർഥികളും പ്രഫസർമാർ ഉൾപ്പെടെ ആർക്കെതിരെയും മൊഴി നൽകിയിട്ടില്ല. ഫാത്തിമയുടെ മൊബൈൽഫോണിലുള്ള ഡിജിറ്റൽ തെളിവു മാത്രമാണ് അന്വേഷണസംഘത്തിെൻറ പക്കലുള്ളത്. ഹോസ്റ്റലിലെ സി.സി.ടി.വി കാമറകളും പൊലീസ് പരിശോധിച്ചിരുന്നു.
കൊല്ലത്ത് ഫാത്തിമയുടെ വീട്ടിലുള്ള ലാപ്ടോപും െഎ പാഡും പരിശോധനക്കു വിധേയമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം, ഫാത്തിമയുടെ ഉമ്മ, സഹോദരി ഉൾപ്പെടെ ബന്ധുക്കളുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. ഇതിനായി പൊലീസ് ടീം കൊല്ലത്തേക്കു തിരിക്കും.
മൊബൈൽ ഫോണിെൻറ ഫോറൻസിക് പരിശോധനാ ഫലത്തിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം. വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ അറസ്റ്റ് നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം. ഡൽഹിയിലായിരുന്ന െഎ.െഎ.ടി ഡയറക്ടർ ഭാസ്കർ രാമമൂർത്തി വ്യാഴാഴ്ച തിരിച്ചെത്തും. വെള്ളിയാഴ്ചക്കകം ശക്തമായ നടപടികളുണ്ടാവാത്തപക്ഷം തെൻറ പക്കലുള്ള രേഖകളും തെളിവുകളും പുറത്തുവിടുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്ലത്തീഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, മരണത്തിന് കാരണക്കാരായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ തന്തൈ പെരിയാർ ദ്രാവിഡ കഴകത്തിെൻറ ആഭിമുഖ്യത്തിൽ െഎ.െഎ.ടിയിലേക്ക് മാർച്ച് നടത്തി. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. െഎ.െഎ.ടി പരിസരത്ത് പൊലീസ് കാവൽ തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.