സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വനിത ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ
text_fieldsകൊച്ചി: ചർമരോഗ വിദഗ്ധരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വനിത ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് ജാംഷ്ഡ്പുർ സ്വദേശിനി മംമ്ത റോയിയെയാണ് (28) നഗരത്തിലെ ഹോട്ടൽ മുറിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് തൂങ്ങിയ നിലയിൽ ഹോട്ടലിൽ കാണപ്പെട്ടത്. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മറ്റൊരു വനിത ഡോക്ടറോടൊപ്പം കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് പി.ജി കഴിഞ്ഞശേഷം അവിടെതന്നെ റെസിഡൻസി അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ചർമരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ് വെനേറിയോളജിസ്റ്റ് ആൻഡ് ലെപ്രോളജിസ്റ്റിെൻറ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. എറണാകുളം കുണ്ടന്നൂരിലാണ് സമ്മേളനം നടക്കുന്നത്. എയിംസിൽനിന്ന് മംമ്തയുൾപ്പെടെ എട്ടുപേരാണ് കൊച്ചിയിൽ എത്തിയത്. ഇരുപതോളം രാജ്യത്തിൽനിന്ന് അയ്യായിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സെൻട്രൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.