Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുരുക​െൻറ മരണം;...

മുരുക​െൻറ മരണം; െപാലീസ്​ ഡോക്​ടർമാരുടെ അറസ്​റ്റിനൊരുങ്ങുന്നതായി സൂചന ​

text_fields
bookmark_border
Murukan
cancel

തിരുവനന്തപുരം: ഇതരസംസ്​ഥാന തൊഴിലാളി മുരുകൻ ചികിത്​സ കിട്ടാതെ മരിച്ച സംഭവത്തിൽ പൊലീസ്​ അറസ്​റ്റിനൊരുങ്ങുന്നു. ചികിത്​​സ നിഷേധിച്ച ആശുപത്രികളിലെ ഡോക്​ടർമാരുടെ അറസ്​റ്റിനാണ്​ പൊലീസ്​ ഒരുങ്ങുന്നത് എന്നാണ്​ റിപ്പോർട്ട്​​. 

തിരുവനന്തപുരം ​െമഡിക്കൽ കോളജിൽ സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട്​ ഡോക്​ടർമാരെ ഇന്നലെ രാവിലെ 11 മുതൽ രാത്രി എട്ടര വരെ പൊലീസ്​ ചോദ്യം ചെയ്​തു. സീനിയർ റെസിഡൻറിനെയും പി.ജി ഡോക്​ടറേയുമാണ്​ ചോദ്യം ചെയ്​തത്​.  മറ്റു ഡോക്​ടർമാരെ അടുത്ത ദിവസങ്ങളിലായി ചോദ്യം ചെയ്യുമെന്നാണ്​ റിപ്പോർട്ട്​.  

ആശുപത്രിക്ക്​ വീഴ്​ച പറ്റിയെന്ന ആരോഗ്യ വകുപ്പി​​െൻറ റിപ്പോർട്ടി​​െൻറ പശ്​ചാത്തലത്തിലാണ്​ പൊലീസ്​ ഡോക്​ടർമാരെ ചോദ്യം ചെയ്​തത്​​. 

അതേസമയം, മുൻകൂർ ജാമ്യാപേക്ഷയുമായി ഡോക്​ടർമാർ ​ൈഹകോടതിയെ സമീപിച്ചുവെന്നും വാർത്തകളുണ്ട്​.   കുറ്റം പി.ജി. ഡോക്​ടർമാരുടെ തലയിൽ കെട്ടിവെച്ച്​ ഉത്തരവാദപ്പെട്ടവർ കൈകഴുകിയാൽ ശക്​തമായി പ്രതികരിക്കു​െമന്ന്​ പി.ജി. ഡോക്​ടേഴ്​സ്​ അസോസിയേഷൻ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshealth departmentmalayalam newsDeath of MurukanTrivandram Medical College
News Summary - Death of Murukan: Police Seeks Doctors Arrest - Kerala News
Next Story