സഹോദരിമാരുടെ മക്കൾ കയത്തിൽ മുങ്ങി മരിച്ചു
text_fieldsതാമരശ്ശേരി: ഈങ്ങാപ്പുഴക്കടുത്തുള്ള വനം വകുപ്പിെൻറ കാക്കവയൽ ജൈവവൈവിധ്യ പാർക്കിലെ കയത്തിൽ വീണ് സഹോദരിമാരുടെ രണ്ടുകുട്ടികൾ മുങ്ങി മരിച്ചു.
ചേളന്നൂർ കണ്ടോത്ത്പാറ താഴെ ചുള്ളിയാട്ട് അഷ്റഫിെൻറയും സാറാബീവിയുടെയും മകൻ അബ്്ദുൽ ബാസിത്(7), പടനിലം കൊല്ലരുകണ്ടി മൂസയുടെയും ഹഫ്സത്തിെൻറയും മകൻ മുഹമ്മദ് മഹ്റൂഫ് (8) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ച രണ്ടരയോടെയാണ് അപകടം. വേനക്കാവുള്ള ബന്ധുവിെൻറ വിവാഹത്തിൽ പങ്കെടുത്തശേഷം അഷ്റഫ് തെൻറ രണ്ടു മക്കളെയും ഭാര്യാ സഹോദരിയുടെ മകൻ മഹ്റൂഫിനെയുംകൂട്ടി വനപർവം പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു.
വനപർവത്തിനുള്ളിലൂടെ ഒഴുകുന്ന ചെറിയപുഴയിലെ കയത്തിലാണ് അപകടമുണ്ടായത്. വേനലായതിനാൽ പുഴയിൽ നീരൊഴുക്കുണ്ടായിരുന്നില്ല. പാറയിൽ നിൽക്കുമ്പോൾ ഒരു കുട്ടി വെള്ളത്തിൽ വീഴുകയും അഷ്റഫ് രക്ഷിക്കാനിറങ്ങിയപ്പോൾ പിന്നാലെ മറ്റൊരു കുട്ടികൂടി വെള്ളത്തിൽ വീഴുകയുമായിരുന്നു. നീന്തലറിയാത്ത അഷ്റഫിനെ തൊട്ടടുത്തു തുണിയലക്കി കൊണ്ടിരുന്ന രണ്ട് സ്ത്രീകൾ മുണ്ടിട്ട് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ, കുട്ടികൾ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയതിനാൽ ഇവർക്ക് രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ സ്ഥലവാസികൾ കുട്ടികളെ പുറത്തെടുത്ത് താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചൂലാംവയൽ മാക്കൂട്ടം എ.യു.പി. സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് മഹ്റൂഫ് . പിതാവ് മൂസ ദമാമിലാണ്. സഹോദരി: ആയിശ മിൻഹ. ഖബറടക്കം തിങ്കളാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.