ആൻലിയയുടെ മരണം; ഭർത്താവ് റിമാൻഡിൽ
text_fieldsതൃശൂർ: ഭർതൃ-ഗാർഹികപീഡനത്തിനൊടുവിൽ പ്രവാസി കുടുംബത്തിലെ നഴ്സ് ആൻലിയ മരിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. തൃ ശൂർ മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്റ്റിനാണ് റിമാൻഡിലായത്. ചാവക്കാട് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ ്തത്.
ആഗസ്ത് 28നാണ് എറണാകുളം കടവന്ത്ര അമ്പാടി മാനർ ഫ്ലാറ്റിലെ ഹൈജിനസ്-ലീലാമ്മ ഹൈജിനസ് ദമ്പതികളുടെ മകൾ ആൻലിയയുടെ (26) മൃതദേഹം പെരിയാറിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്. 25ന് ആൻലിയയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് റെയിൽവെ പൊലീസിൽ പരാതി നൽകിയിരുന്നു.
ബംഗളൂരുവിൽ നഴ്സിങ്ങിന് പഠിച്ചിരുന്ന ആൻലിയ ഒാണാവധിക്ക് ഭർതൃവീട്ടിലെത്തിയപ്പോൾ വഴക്കുണ്ടാവുകയും ഇതേ തുടർന്ന് അവധി കഴിയുന്നതിനു മുമ്പ് തിരികെ പോവുകയുമായിരുന്നത്രെ.
ബംഗളൂരുവിലേക്ക് വണ്ടി കയറാൻ റെയിൽവെ സ്റ്റേഷനിലേക്ക് പോയ ആൻലിയയെ പിന്നീട് പെരിയാറിൽ മരിച്ച നിലയിലാണ് കാണുന്നത്. മരണാനന്തര ചടങ്ങുകളിലൊന്നും ഭർത്താവോ കുടുംബമോ പെങ്കടുത്തിരുന്നില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.