Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലുവയസുകാരിയുടെ മരണം:...

നാലുവയസുകാരിയുടെ മരണം: പോസ്​റ്റ്​മോർട്ടത്തിന്​​ വിസമ്മതിച്ചതിന്​ കേസ്​

text_fields
bookmark_border
girl death
cancel

കോ​ഴി​ക്കോ​ട്‌: അ​സ്വാ​ഭാ​വി​ക​മാ​യി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട നാ​ലു​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്‌​റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്​ പൊ​ലീ​സ്‌ കേ​സ്. പു​തി​യ​ങ്ങാ​ടി അ​ത്താ​ണി​ക്ക​ൽ അ​സ​റു​വി​​ന്‍റെ മ​ക​ൾ ജ​സ ഫാ​ത്തി​മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ണ്ടാ​ല​റി​യു​ന്ന 25 പേ​ർ​ക്കെ​തി​രെ വെ​ള്ള​യി​ൽ പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്‌.

വെ​ള്ള​യി​ൽ സി.​ഐ മ​നേ​ഷ്‌ പൗ​ലോ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം. ചൊ​വ്വാ​ഴ്‌​ച ഉ​ച്ച​യോ​ടെ മാ​താ​പി​താ​ക്ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ൽ മു​റി​യി​ൽ നി​ന്ന്‌ കു​ട്ടി​യെ വി​ളി​ച്ചി​ട്ടും എ​ത്തി​യി​ല്ലെ​ന്നാ​ണ്​ വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്‌. ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി വാ​തി​ൽ ച​വി​ട്ടു​ത്തു​റ​ന്നു. ക​ട്ടി​ലി​ൽ കി​ട​ന്ന കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​കി​യ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പൊ​ലീ​സി​നെ അ​റി​യി​ക്കു​േ​മ്പാ​ഴേ​ക്കും മ​റ്റ്‌ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ണ്ടു​പോ​യ​താ​യി പ​റ​യു​ന്നു.

പൊ​ലീ​സും ത​ഹ​സി​ൽ​ദാ​റും വി​ല്ലേ​ജ്‌ ഓ​ഫി​സ​റും സ്ഥ​ല​ത്തെ​ത്തി പോ​സ്‌​റ്റ്‌ മോ​ർ​ട്ട​വും ഇ​ൻ​ക്വ​സ്‌​റ്റും ന​ട​ത്ത​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സം​ഘം എ​തി​ർ​ത്തെ​ന്നും പോ​സ്‌​റ്റ്‌​മോ​ർ​ട്ടം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്‌ ബ​ല​മാ​യി മ​റ​വു​ചെ​യ്​​തെ​ന്നും പ​റ​യു​ന്നു. പൊ​ലീ​സി​​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ്‌ ഇ​വ​ർ​ക്കെ​തി​രെ കേ​സ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl deathpostmortem refused
News Summary - Death of a four-year-old girl: Case for refusing post-mortem
Next Story