Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2023 12:17 PM GMT Updated On
date_range 26 Oct 2023 12:17 PM GMTവാളയാർ പീഡനക്കേസിലെ പ്രതിയുടെ മരണം: പ്രേരണാകുറ്റത്തിന് പിടിയിലായയാൾ റിമാൻറിൽ
text_fieldsbookmark_border
ആലുവ: വാളയാർ പീഡനക്കേസിലെ പ്രതിയായ മധുവിന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പ്രേരണ കുറ്റത്തിന് പിടിയിലായയാൾ റിമാൻറിൽ. എടയാറിൽ മധു തൂങ്ങി മരിച്ച ഫാക്ടറിയുടെ സൈറ്റ് മാനേജർ നിയാസിനെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്.
ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് മധുവിനെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമാക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. 36 മണിക്കൂറോളം മധുവിനെ കമ്പനിയിൽ തടവിൽ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമത്താലാണ് മധു തൂങ്ങി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story