Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജ് ഹോസ്റ്റലിലെ...

കോളജ് ഹോസ്റ്റലിലെ അശ്വന്തിന്റെ മരണം; രണ്ടു വർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

text_fields
bookmark_border
ashwanth
cancel
camera_alt

അ​ശ്വ​ന്ത്

പേ​രാ​മ്പ്ര: മ​ക​ന്റെ മ​ര​ണ​കാ​ര​ണ​മ​റി​യാ​തെ ര​ണ്ടു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ നൊ​മ്പ​ര​വു​മാ​യി അ​ച്ഛ​നും അ​മ്മ​യും. കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ന​ര​യം​കു​ളം ത​ച്ച​റോ​ത്ത് ശ​ശി-​സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വ​ന്ത് (20) ക​ണ്ണൂ​ർ തോ​ട്ട​ട ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ലെ ഹോ​സ്റ്റ​ലി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ശ്വ​ന്തി​ന്റെ മൃ​ത​ദേ​ഹം കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ 2021 ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​ത്തോ​ട് ഇ​തി​നും സാ​മ്യ​മു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

അ​ശ്വ​ന്ത് സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന മു​റി​യി​ലാ​യി​രു​ന്നി​ല്ല മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. വീ​ട്ടി​ലോ നാ​ട്ടി​ലോ ഒ​രു പ്ര​ശ്ന​വും അ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ എ​ത്തു​മ്പോ​ഴേ​ക്കും മൃ​ത​ദേ​ഹം അ​ഴി​ച്ചു​കി​ട​ത്തി​യി​രു​ന്നു. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ഒ​രു​ക്കി​യ മു​റി​യി​ലെ ഫാ​നി​ലാ​ണ് അ​ശ്വ​ന്ത് തൂ​ങ്ങി​യ​താ​യി പ​റ​യു​ന്ന​ത്. ഫാ​നി​ന്റെ ലീ​ഫി​ൽ കെ​ട്ടാ​ൻ ക​യ​റി​നി​ന്നു​വെ​ന്ന് പ​റ​യു​ന്ന ക​സേ​ര​യു​ടെ അ​ടി​ഭാ​ഗം ത​ക​ർ​ന്ന​താ​യി​രു​ന്നു. അ​തി​നു മു​ക​ളി​ൽ ക​യ​റി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​നെ അ​ഴി​ച്ചു​കി​ട​ത്തി​യ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കാ​തി​രു​ന്ന​തും ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു​വെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കു​ന്നു. കു​ടും​ബം ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്ന​ത്: ‘മ​ര​ണ​പ്പെ​ട്ട ദി​വ​സം പു​ല​ർ​ച്ചെ 1.56 വ​രെ അ​വ​ൻ വാ​ട്സ്ആ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​വ​ന്റെ ഫോ​ൺ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​ർ 30ന് ​രാ​ത്രി ഹോ​സ്റ്റ​ലി​ലും കോ​ള​ജി​ലും അ​ല​ങ്ക​രി​ച്ചി​രു​ന്നു. ഹോ​സ്റ്റ​ലി​ലെ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് അ​ന്നേ ദി​വ​സം രാ​ത്രി ത​ല​ക്ക് മു​റി​വേ​റ്റ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. അ​ശ്വ​ന്തി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​ലെ കു​ട്ടി​ക​ളോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി​ട്ടാ​ണ് സം​ഭ​വം വി​ശ​ദീ​ക​രി​ച്ച​ത്. ഹോ​സ്റ്റ​ലി​ൽ ചാ​ർ​ജു​ള്ള അ​ധ്യാ​പ​ക​ൻ ര​ക്ഷി​താ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നി​ല്ല. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് എ​ട​ക്കാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​തി​ഗു​രു​ത​ര അ​നാ​സ്ഥ​യും അ​ലം​ഭാ​വ​വു​മാ​ണ് പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.’

മ​ര​ണം ന​ട​ന്ന് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​ശ്വ​ന്ത് ഉ​പ​യോ​ഗി​ച്ച ഫോ​ൺ പ​രി​ശോ​ധി​ച്ച് വീ​ട്ടു​കാ​രെ തി​രി​ച്ചേ​ൽ​പി​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. വാ​ട്സ്ആ​പ് ചാ​റ്റു​ക​ൾ ഉ​ൾ​​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ൽ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്ന​റി​ഞ്ഞി​ട്ടും പൊ​ലീ​സ് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന കു​ടും​ബ​മാ​ണ് അ​ശ്വ​ന്തി​ന്റേ​ത്. വീ​ടു​പ്ര​വൃ​ത്തി​പോ​ലും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യും അ​ച്ഛ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബം അ​ശ്വ​ന്തി​ലാ​യി​രു​ന്നു പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ അ​വ​ന്റെ വി​യോ​ഗം ഇ​വ​രെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ അ​ശ്വ​ന്തി​ന്റെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വി​ശ്വ​സി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashwanth deathKozhikode NewsKerala News
News Summary - death of Ashwanth
Next Story