പെൻഷൻ ലഭിച്ചില്ല; ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈകോടതി
text_fieldsകോഴിക്കോട്: പെൻഷൻ ലഭിക്കാത്തതിെൻറ പേരിൽ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിെൻറ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ല കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജോസഫിെൻറ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് കലക്ട്രേറ്റിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ജില്ല പ്രസിഡൻറ് ആർ. ഷഹിൻ, ജില്ല വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജില്ല ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ , കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, കോഴിക്കോട് സൗത്ത് അസംബ്ലി പ്രസിഡന്റ് റമീസ് എന്നിവർ നേതൃത്വം നൽകി.
കലക്ട്രേറ്റിന് മുന്നിൽ ജോസഫിെൻറ മൃതദേഹം വെച്ച് യു.ഡി.എഫ് പ്രതിഷേധിച്ചു. ജോസഫിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട് വെച്ച് നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എം.കെ. രാഘവൻ എം.പി, ലീഗ് ജില്ല പ്രസിഡൻറ് എം.എ. റസാഖ്, ഡി.സി.സി പ്രസിഡൻറ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. അതിനിടെ, ജോസഫിന്റെ മൃതദേഹം മുതുകാട്ടിലെ വീട്ടിൽ എത്തിച്ചു.
കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഇന്നലെയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത് ഓഫീസിൽ കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.