മോഡലുകളുടെ മരണം: ഡി.വി.ആറിനായി കായലിൽ തെരച്ചിൽ
text_fieldsകൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെയുള്ളവർ റോഡ് അപകടത്തിൽ മരിക്കാൻ ഇടയായ സംഭവത്തിൽ, പ്രതികൾ ഉപേക്ഷിച്ചെന്ന് മൊഴി നൽകിയ ഹാർഡ് ഡിസ്ക് കണ്ടെത്തുന്നതിന് തെരച്ചിൽ ആരംഭിച്ചു. കണ്ണങ്കാട്ട് കായലിലാണ് പരിശോധന. സ്കൂബ ഡൈവിംഗ് വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.
ഡി.വി.ആർ. കായലിൽ ഉപേക്ഷിച്ചു എന്ന് മൊഴി നൽകിയ പ്രതികളായ മെൽവിൻ, വിഷ്ണുരാജ് എന്നിവരും പോലീസിനൊപ്പമുണ്ട്. വർ ചൂണ്ടിക്കാണിച്ചു നൽകിയ കായലിന്റെ മധ്യഭാഗത്തായാണ് പരിശോധന. രണ്ടാംപ്രതി റോയിയുടെ വീടിനോട് ചേർന്നാണ് ഈ കായൽ.
ഹാർഡ് ഡിസ്‌ക് കായലിൽ ഉപേക്ഷിച്ചതായി ഹോട്ടൽ ഉടമ റോയി വയലാട്ട് അടക്കമുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. കേസിൽ ഇത് കണ്ടെടുക്കുക എന്നത് നിർണായകമാണ്. അപകടത്തിന് തൊട്ടുമുമ്പ് ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങളാണ് ഹാർഡ് ഡിസ്‌കിൽ ഉള്ളത്. കാര്‍ അപകടത്തിൽപ്പെട്ട അന്നുതന്നെ പ്രതികൾ ഇവിടെ വന്ന് ഹാർഡ് ഡിസ്‌ക് ഉപേക്ഷിച്ചു. ഡിജെ പാർട്ടിക്കിടെ അസ്വാഭാവിക സംഭവങ്ങൾ നടന്നിട്ടുണ്ടാകാം എന്നും അത് മറയ്ക്കാനാകാം ഹാർഡ് ഡിസ്‌ക് ഉപേക്ഷിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം.
അതേസമയം, കേസേറ്റെടുത്ത ക്രൈം ബ്രാഞ്ച് പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.