റിമാൻഡ് പ്രതിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും
text_fieldsതൃശൂർ: കഞ്ചാവുമായി പിടിയിലായ പ്രതി വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മർദനമേറ്റ് മരിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഏറെ പരാതിയും ആരോപണവും ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ തന്നെ സൂചന നൽകുന്നു.
കസ്റ്റഡി മരണങ്ങൾ സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്നാണ് സുപ്രീംകോടതി നിർദേശം. നേരത്തേ എക്സൈസ് കസ്റ്റഡിയിലെടുത്ത് മലപ്പുറം തിരൂർ സ്വദേശി മരിച്ച കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിൽ ആദ്യതെളിവെടുപ്പ് ആഴ്ചകൾക്ക് മുമ്പാണ് നടന്നത്. കസ്റ്റഡി മരണ സാധ്യതയുണ്ടെങ്കിൽ കേസ് കൈമാറേണ്ടി വരും. ഇക്കാര്യത്തിൽ പൊലീസ് പരിശോധന നടത്തുകയാണ്. അതിന് മുമ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടാനാണ് ആലോചിക്കുന്നത്.
അതേസമയം, അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട 24ൽ 19 പേർക്കും മർദനമേറ്റതായി പൊലീസ് സൂചിപ്പിക്കുന്നു. കൂടുതൽ പരാതി ലഭിച്ചതിൽ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവരുന്നത്. അമ്പിളിക്കലയിൽ സെപ്റ്റംബർ 30 മുതൽ ഇക്കഴിഞ്ഞ നാലുവരെ കഴിഞ്ഞവരുടെ മൊഴിയാണ് പൊലീസ് ശേഖരിച്ചത്. ഈ ദിവസങ്ങളിൽ 24 പേരാണ് പ്രവേശിപ്പിക്കപ്പെട്ടത്.
അതിൽ 19 പേരും തങ്ങൾക്ക് മർദനമേറ്റുവെന്നാണ് പറയുന്നത്. മരിച്ച ഷെമീറിനൊപ്പമുണ്ടായിരുന്ന ജാഫർഖാെൻറ മൊഴി ശേഖരിക്കാനുണ്ട്. മോഷണക്കുറ്റത്തിെൻറ പേരിൽ അമ്പിളിക്കലയിലെത്തിയ 17കാരനെ മർദിച്ചതിൽ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.