റിമാൻഡ് പ്രതിയുടെ മരണം: ഇൻക്വസ്റ്റ് നടപടികൾക്കിടെ പ്രതിേഷധം; സബ് കലക്ടറെ തടഞ്ഞു
text_fieldsഗാന്ധിനഗർ (കോട്ടയം): സാമ്പത്തിക തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖിെൻറ ഇൻക്വസ്റ്റ് നടപടികൾക്കിടെ പ്രതിഷേധം. ഷെഫീഖിെൻറ സഹോദരെൻറ നേതൃത്വത്തിൽ ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരുമാണ് പ്രതിഷേധമുയർത്തിയത്.
ഇൻക്വസ്റ്റ് നടപടികളിൽനിന്ന് ഉദയംപേരൂർ പൊലീസിനെ മാറ്റിനിർത്തണമെന്നും ബന്ധുക്കളുടെ പരാതി കേൾക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻക്വസ്റ്റിനെത്തിയ സബ് കലക്ടറെ തടഞ്ഞു. എറണാകുളം സബ് കലക്ടർ (ഫോർട്ട് കൊച്ചി ആർ.ഡി.ഒ) ഹാരീസ് റഷീദിനെയാണ് തടഞ്ഞത്.
വ്യാഴാഴ്ച രാവിലെ 11ഓടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങാൻ സബ് കലക്ടർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. സ്ഥലത്ത് വൻ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. ഇവർക്കിടയിലൂടെ മോർച്ചറി വളപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സബ് കലക്ടറെ കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി കുര്യൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. പൊലീസ് ഇവരെ നീക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനും വാക്തർക്കത്തിനും കാരണമായി.
ഇതോടെ സഹോദരൻ ഷെമീറിെൻറ പരാതി കേൾക്കാമെന്ന് സബ് കലക്ടർ അറിയിക്കുകയും ആരോപണവിധേയരായ ഉദ്യോഗസ്ഥർ സ്ഥലത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. തുടർന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷിനൊപ്പം ഷെമീർ പരാതി പറഞ്ഞു.
പൊലീസിെൻറ മർദനമേറ്റാണ് മരണമെന്നും വിശദ അേന്വഷണം വേണമെന്നും കുടുംബത്തിന് നീതി കിട്ടണമെന്നും ഷെമീർ പറഞ്ഞു. തുടർന്ന് ഉച്ചക്ക് 12.30ന് ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ വൈകീട്ട് 3.30നാണ് അവസാനിച്ചത്.
എറണാകുളം കാക്കനാട്ട് ജില്ല ജയിലിനോടനുബന്ധിച്ച ബോസ്റ്റൽ സ്കൂൾ ക്വാറൻറീൻ സെൻററിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് സംഭവമെന്നതിനാൽ െകാച്ചി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ഇൻക്വസ്റ്റിന് േനതൃത്വം നൽകിയത്. വൈകീട്ട് 5.30ഓടെ പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.