വിദ്യാർഥിനിയുടെ മരണം; നൂറ്റവൻപാറ സന്ദർശനം നിരോധിച്ചു
text_fieldsചെങ്ങന്നൂർ: വിദ്യാർഥിനി നൂറ്റവൻപാറയിലെ ജലസംഭരണിക്ക് മുകളിൽ നിന്ന് വീണുമരിച്ച സംഭവത്തിന് പിന്നാെല പ്രദേശത്തേക്ക് സന്ദർശകരെ നിരോധിച്ച് ചെങ്ങന്നൂർ ആർ.ഡി.ഒ നിർമൽകുമാർ ഉത്തരവിട്ടു.
ചെങ്ങന്നൂർ തിട്ടമേൽ കല്ലുമഠത്തിൽ ജനാർദനൻ-പുഷ്പ ദമ്പതികളുടെ മകളും മാവേലിക്കരയിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിനിയുമായ പൂജയാണ് (19) കഴിഞ്ഞ ദിവസം മരിച്ചത്.
17ന് വൈകിട്ട് 5.30 നായിരുന്നു അപകടം. നൂറ്റവൻപാറ ജലസംഭരണിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവവും തുടർന്നുണ്ടായ നാട്ടുകാരുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് നൂറ്റവൻപാറയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം താൽക്കാലികമായി നിരോധിച്ചത്. സ്ഥലം സന്ദർശിച്ച ആർ.ഡി.ഒയുടെ മുന്നിൽ സമീപവാസികൾ ഈആവശ്യം ഉന്നയിച്ചിരുന്നു.
പുലിയൂർ പഞ്ചായത്തിലെ നൂറ്റവൻപാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത് നൂറ്റവൻപാറയുടെ മുകളിലാണ്. ഇതിനു മുകളിൽ കയറിയ യുവതി അബദ്ധത്തിൽ വീഴുകയായിരുന്നു.
തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.