ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: നീതിതേടി ദമ്പതികൾ
text_fieldsകോങ്ങാട്: പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭാവസ്ഥയിലുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ദമ്പതികൾക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പൗരമുന്നേറ്റം കോങ്ങാട് പഞ്ചായത്ത് സമിതി പ്രത്യക്ഷസമരരംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ.
പാറശ്ശേരി പുത്തൻവീട്ടിൽ സേതുമാധവൻ-ഷീജ ദമ്പതികളുടെ ഇരട്ടക്കുട്ടികളുടെ മരണം ജില്ല ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്നാണ് പൗരമുന്നണിയുടെ ആരോപണം. 2013 ഫെബ്രുവരി 13നാണ് സംഭവം. എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ ആരോഗ്യവകുപ്പിന് നിരവധിതവണ പരാതി നൽകിയിരുന്നു. കലക്ടറേറ്റ് പടിക്കൽ ഉപവാസം സംഘടിപ്പിച്ചിരുന്നു.
പെരിങ്ങോട് നടന്ന യോഗം വർഗീസ് തൊടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഗോപിനാഥ് പൊന്നാനി അധ്യക്ഷത വഹിച്ചു. എൻ. രാജൻ സ്വാഗതവും കെ. ഉണ്ണികൃഷ്ണൻ മാമ്പുഴ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.