എ.ബി.വി.പിയുടെ കൊടിമരം മാറ്റിയ സംഭവം: ബ്രണ്ണൻ കോളജ് പ്രിൻസിപ്പലിന് വധഭീഷണി
text_fieldsതലേശ്ശരി: എ.ബി.വി.പിയുെട കൊടിമരം കാമ്പസിൽനിന്ന് പിഴുതുമാറ്റിയ തലശ്ശേരി ബ്രണ ്ണൻ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. കെ. ഫൽഗുനന് വധഭീഷണി. കോളജിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ കാമ്പസിലും പ്രിൻസിപ്പലിെൻറ വീട്ടിലും പൊലീസ് കാവൽ ഏർപ്പെടുത്തി . എ.ബി.വി.പി പ്രവർത്തകർ നേരിട്ടും ഫോണിലും നടത്തിയ വധഭീഷണി സംബന്ധിച്ച് മൊഴിനൽകി യിട്ടുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് മരണമൊഴിയായി കണക്കാക്കണമെ ന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഫൽഗുനൻ പറഞ്ഞു.
പ്രിൻസിപ്പൽ പിഴുതുമാറ്റിയ െകാടിമരം എ.ബി.വി.പി പ്രവർത്തകർ വ്യാഴാഴ്ച പുനഃസ്ഥാപിച്ചു. രാവിലെ കൊടിമരം സ്ഥാപിക്കാനെത്തിയ എ.ബി.വി.പിക്കാരെ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ എ.ബി.വി.പി പ്രവർത്തകർ ജില്ല സെക്രട്ടറി അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലുമായി ചർച്ച നടത്തി. ചർച്ചയിൽ കൊടിമരത്തിന് അനുമതി നിഷേധിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നാണ് പ്രിൻസിപ്പൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ചർച്ചക്ക് പിന്നാലെ ഇരുപതോളം വരുന്ന എ.ബി.വി.പി പ്രവർത്തകർ എസ്.എഫ്.ഐയുടെ െകാടിമരത്തിന് അടുത്തായി കൊടിമരം പുനഃസ്ഥാപിച്ചു.
അതിനിടെ, പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ എ.ബി.വി.പിക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐയും രംഗത്തെത്തി. വധഭീഷണിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളജിൽ പ്രകടനവും പൊതുയോഗവും നടത്തി. ചെങ്ങന്നൂരിൽ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവർത്തകൻ വിശാലിെൻറ അനുസ്മരണ പരിപാടിക്കായി നാട്ടിയ കൊടിമരം ബുധനാഴ്ചയാണ് പ്രിൻസിപ്പൽ പിഴുതുമാറ്റി പൊലീസിന് കൈമാറിയത്.
ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഘ്പരിവാർ പ്രതിഷേധവുമായി രംഗത്തുവന്നു. ബുധനാഴ്ച രാത്രി പ്രിൻസിപ്പലിെൻറ വീട്ടിലേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐയുടെ െകാടിമരവും ബാനറുകളും മറ്റും നിലനിൽക്കെ, തങ്ങളുടേതുമാത്രം മാറ്റിയത് രാഷ്ട്രീയ വിവേചനമാണെന്നാണ് എ.ബി.വി.പിയുടെ ആക്ഷേപം.
‘കുറ്റബോധമില്ല; വീഴ്ച സംഭവിച്ചിട്ടുമില്ല’
എ.ബി.വി.പിയുടെ െകാടിമരം പിഴുതുമാറ്റിയതിൽ കുറ്റബോധമില്ല. വീഴ്ച സംഭവിച്ചുവെന്ന് തോന്നുന്നില്ലെന്നും പ്രഫ. കെ. ഫൽഗുനൻ. ബുധനാഴ്ച രണ്ടു മണിക്കൂർ നേരത്തെ പരിപാടിക്ക് കൊടിമരം നാട്ടാൻ അനുമതി നൽകിയിരുന്നു. സമയം കഴിഞ്ഞിട്ടും മാറ്റാതിരുന്നതിനാലാണ് താൻ നേരിട്ടിറങ്ങി മാറ്റിയത്. പെൺകുട്ടികൾ ഉൾപ്പെടെ ഏഴോളം വരുന്ന എ.ബി.വി.പിക്കാർ ഒരുഭാഗത്തും ആയിരത്തിലേറെവരുന്ന എസ്.എഫ്.ഐക്കാർ മറുഭാഗത്തുമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണ് താൻ അത് ചെയ്തത്. എസ്.എഫ്.ഐയുടെ െകാടിമരം മുേമ്പ അവിടെയുള്ളതാണ്. അതിെൻറ നിയമവശം അറിയില്ല. എ.ബി.വി.പിയുടെ കൊടിമരം രണ്ടാമത്തെ ഗേറ്റിൽ സ്ഥാപിക്കാൻ നിർദേശിച്ചുവെങ്കിലും അവർ കേട്ടില്ല. വീണ്ടും കൊടിമരം നാട്ടിയതിന് തെൻറ അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.