Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീഷണി വന്നാലും...

ഭീഷണി വന്നാലും എഴുത്ത്​ നിർത്തില്ല -കെ.പി. രാമനുണ്ണി

text_fields
bookmark_border
ഭീഷണി വന്നാലും എഴുത്ത്​ നിർത്തില്ല -കെ.പി. രാമനുണ്ണി
cancel

പെരിന്തൽമണ്ണ: വധഭീഷണി വന്നാലും തുടർന്നും എഴുതുമെന്ന്​ സാഹിത്യകാരൻ കെ.പി. രാമനുണ്ണി. ഭീഷണി വന്നപ്പോൾ മുൻകാലത്ത്​ പലരും എഴുത്ത്​ നിർത്തിയിട്ടുണ്ട്​. എന്നാൽ, താൻ ‘എഴുത്തിൽനിന്ന്​ ആത്​മഹത്യ’ ചെയ്യി​ല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. മങ്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്​ഘാടനത്തിനായി പൂപ്പലം ഒ.എ.യു.പി സ്​കൂളിലെത്തിയതായിരുന്നു രാമനുണ്ണി.

ആറുമാസത്തിനകം മതം മാറിയില്ലെങ്കിൽ ​ൈകയും കാലും വെട്ടുമെന്നാണ്​ ഭീഷണിക്കത്തിലുള്ളത്​. പരാതി നൽകേ​​െണ്ടന്നായിരുന്നു ആദ്യ തീരുമാനം. പരാതി നൽകാതിരുന്നാൽ ക്രിമിനലുകൾക്ക്​ പ്രോത്സാഹനമാകുമെന്ന്​​ സഹപ്രവർത്തകരായ എഴുത്തുകാർ ഉപദേശിച്ചതിനാലാണ്​ പൊലീസിൽ അറിയിച്ചത്​. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ, പൊതുജനങ്ങൾ, മാധ്യമങ്ങൾ എന്നിവർ പൂർണസഹകരണം വാഗ്​ദാനം ചെയ്​തതും ഒപ്പമ​ുണ്ടാകു​മെന്നറിയിച്ചതും സന്തോഷവും ആശ്വാസകരവുമാണ്​. അപരനെ സഹിക്കാൻ പറ്റാത്തതാണ്​ ഇന്നത്തെ പ്രശ്​നമെന്ന്​  വിദ്യാരംഗം കലാസാഹിത്യവേദി ഉദ്​ഘാടന യോഗത്തിൽ രാമനുണ്ണി പറഞ്ഞു. യഥാർഥ മതവി​ശ്വാസിക്ക്​ വർഗീയവാദിയോ ഭീകരവാദിയോ ആകാൻ കഴിയില്ല. അസഹിഷ്​ണുത വിശ്വാസിയുടെ ലക്ഷണമല്ല. അയൽക്കാരനെ തോൽപിക്കുന്നതിൽ ആനന്ദം കാണരുത്​. മനുഷ്യത്വത്തെ സ്​നേഹാദരങ്ങളോടെ ചേർത്തുപിടിക്കുന്ന മഹിതപാരമ്പര്യം നാം മറക്കരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamkp ramanunnikerala newsmalayalam newsdeath threat letter
News Summary - death threat letter: KP Ramanunni's replay -kerala news
Next Story