Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ശിരസ് ഛേദിച്ച് കലാശാല...

'ശിരസ് ഛേദിച്ച് കലാശാല ആസ്ഥാനത്ത് വെക്കും​'; കണ്ണൂർ വി.സിക്ക്​ മാവോയിസ്​റ്റ്​ കബനീദളത്തി‍​െൻറ പേരിൽ വധഭീഷണി

text_fields
bookmark_border
ശിരസ് ഛേദിച്ച് കലാശാല ആസ്ഥാനത്ത് വെക്കും​; കണ്ണൂർ വി.സിക്ക്​ മാവോയിസ്​റ്റ്​ കബനീദളത്തി‍​െൻറ പേരിൽ വധഭീഷണി
cancel

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് വധഭീഷണിക്കത്ത്. മാവോയിസ്റ്റ്​ കബനീദളത്തി‍​െൻറ പേരിലുള്ള കത്താണ്​ വ്യാഴാഴ്​ച ഉച്ചയോടെ സർവകലാശാല വിലാസത്തിൽ ലഭിച്ചത്​. വി.സിയുടെ ശിരസ് ഛേദിച്ച് കലാശാല ആസ്ഥാനത്ത് വെക്കുമെന്നാണ് കത്തിലെ ഭീഷണി.

മലയാളം വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ്​ ചെയ്താണ് ഉള്ളടക്കം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി കെ.കെ. രാഗേഷി‍െൻറ ഭാര്യ പ്രിയ വർഗീസിന്​ അസോ. പ്രഫസറായി നിയമനം നൽകാനുള്ള നീക്കത്തിനെതിരെയും കത്തിൽ പരാമർശമുണ്ട്​. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.

കാലാവധി പൂർത്തിയായ വി.സിക്ക്​ പുനർ നിയമനം നൽകിയതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇൗ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വന്ന കത്ത്​ വളരെ ഗൗരവമായാണ്​ പൊലീസ്​ നോക്കിക്കാണുന്നത്​. കണ്ണൂർ സിവിൽ സ്​റ്റേഷൻ പരിസരത്തുനിന്നുള്ള തപാൽ പെട്ടിയിൽനിന്നാണ്​ കത്ത്​ പോസ്റ്റ്​ ചെയ്​തതെന്ന്​ പൊലീസിന്​ തെളിവ്​ ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistdr gopinath ravindranVC Appointments Row
News Summary - Death threats to Kannur VC in the name of Maoist Kabani Dal
Next Story