കോവിഡ് കേസുകൾ കുറഞ്ഞാലും മരണസംഖ്യ ഉയരാൻ സാധ്യത -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മരണസംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി. വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചത് 142 പേരാണ്. ഇതിനുമുമ്പ് മേയ് 12നായിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. അതിന് ശേഷം രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇന്നലെയാണ്.
വെള്ളിയാഴ്ച രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് 2 മുതല്‍ 6 ആഴ്ച വരെ മുമ്പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുമ്പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെൻറിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക വരുംദിവസങ്ങളിലായിരിക്കും. അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെൻറിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐ.സി.യു കിടക്കകള്‍ എന്നിവയെല്ലാം കലക്ടർമാർ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്നിലുള്ളത്. ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ച വ്യാധിയാണ്.
ഇതിന് മുമ്പ് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമായ തോതില്‍ ബാധിച്ചത് 2017ലാണ്. അതിനാല്‍ ഈ വര്‍ഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട്, തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണം. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്തമായി ഏറ്റെടുത്ത് നിറവേറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.