Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ടി​ന്​...

വീ​ടി​ന്​ പി​ൻ​ഭാ​ഗ​ത്തെ മ​തി​ലി​ടി​ഞ്ഞു​വീ​ണ്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
വീ​ടി​ന്​ പി​ൻ​ഭാ​ഗ​ത്തെ മ​തി​ലി​ടി​ഞ്ഞു​വീ​ണ്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel

മ​ഞ്ചേ​രി: പ​ത്ത​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ൽ വീ​ടി​​​െൻറ പി​ൻ​ഭാ​ഗ​ത്തേ​ക്ക്​ ഇ​ടി​ഞ്ഞു​​വീ​ണ്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ഞ്ചേ​രി ചെ​ങ്ങ​ണ​യി​ലെ മു​ണ്ടോ​ട​ൻ മു​ജീ​ബി​​​െൻറ മ​ക​ൻ ഷ​ഹ​ബാ​സ്​ അ​ഹ​മ്മ​ദാ​ണ്​ (14) മ​രി​ച്ച​ത്.മു​ജീ​ബി​​​െൻറ സ​ഹോ​ദ​ര​ൻ മ​ഞ്ചേ​രി മാ​ടം​കോ​ട്ട്​ സാ​ദി​ഖ​ലി​യു​ടെ വീ​ട്ടി​ൽ ഞായറാഴ്​ച രാവിലെ ഏഴോടെയാണ്​​ സംഭവം​. വ​ലി​യ ശ​ബ്​​ദ​ത്തോ​ടെ വീ​ടി​​​െൻറ അ​ടു​ക്ക​ള ഭാ​ഗ​ത്ത്​ മ​തി​ലി​ടി​ഞ്ഞ്​ വീഴുകയായിരുന്നു. ഇ​തി​നു​ശേ​ഷം ഷ​ഹ​ബാ​സി​നെ കാ​ണാ​താ​യ​തോ​ടെയാണ്​ കുടുംബം തി​ര​ച്ചി​ൽ ന​ട​ത്തിയത്​. 

മ​ദ്​​റ​സ​യി​ൽ എ​ത്തി​യെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​വി​ടെ​യും അ​ന്വേ​ഷി​ച്ചു. എ​ത്തി​യി​ല്ലെ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ​​ മ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്​​സ്​ യൂ​നി​റ്റെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്നാണ്​ മണ്ണിനടിയിൽ കുടുങ്ങിയ നിലയിൽ ​ മൃ​ത​ദേ​ഹം കണ്ടെത്തിയത്.  മു​റ്റ​ത്ത്​ സ​മീ​പം നി​ന്നി​രു​ന്ന പി​തൃ​സ​ഹോ​ദ​ര​പു​ത്ര​ൻ മു​ഹ​മ്മ​ദ്​ രി​ഹാ​ദി​നും​ (എ​ട്ട്) പ​രി​ക്കേ​റ്റിട്ടുണ്ട്​. മ​ഞ്ചേ​രി എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സ്​ സ്​​കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്​ ഷ​ഹ​ബാ​സ്​ അ​ഹ​മ്മ​ദ്.മാ​താ​വ്​: നു​സൈ​റ. സ​ഹോ​ദ​രി: ഷ​ഹ്​​സാ​ദി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - death
Next Story