പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാവ് പനിബാധിച്ച് മരിച്ചു
text_fieldsആനക്കര (പാലക്കാട്): പ്രളയശേഷം സുഹൃത്തിെൻറ വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാവ് പനിബാധിച്ച് മരിച്ചു . പട്ടിത്തറ പഞ്ചായത്തിലെ പൂലേരി കള്ളനൂര് ജയകൃഷ്ണെൻറ മകന് മഗ്നേഷാണ് (19) മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്ര ിയില്നിന്ന് നല്കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ എലിപ്പനിയാണ് മരണകാരണമെന്ന് പറയുന്നുണ്ടെങ്കിലും വിശദറിപ്പോര്‍ട്ട് വന്നാലേ ഉറപ്പിക്കാനാവൂവെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് അറിയിച്ചു.
മഗ്നേഷിെൻറ വീട്ടുപരിസരത്ത് വെള്ളം കയറാത്തതിനെ തുടര്‍ന്ന് എലിപ്പനിക്കുള്ള മുന്‍കരുതല്‍ ഗുളിക കഴിച്ചിരുന്നില്ല. 20ന് പനി ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ഡോക്ടറെ കണ്ടിരുന്നു. 24ന് പനി കൂടുകയും മൂത്രതടസ്സം നേരിടുകയും ചെയ്തു. എന്നാല്‍, ഇത് കണക്കിലെടുക്കാതെ 25ന് വർക്ഷോപ്പില്‍ ജോലിക്കുപോയി. ഇവിടെനിന്ന് ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകീട്ട് 7.30ഓടെ മരിച്ചു. മാതാവ്: പാറുക്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.