ചാനൽ ജീവനക്കാരൻ റിസോർട്ടിൽ മരിച്ച നിലയിൽ
text_fieldsഓച്ചിറ: അമൃത ടി.വിയിലെ ഡ്രൈവറെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി നെടുംകുന്നം ചെറുകര താഴയിൽ കെ.വി. സണ്ണിയുടെയും ജോളിയുടെയും മകൻ വിപിൻ സി. വർഗീസിനെ (34) ആണ് ആലുംപീടിക പട്ടശ്ശേരിമുക്കിന് വടക്ക് കായൽ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആലപ്പാട് പഞ്ചായത്തിലെ ശ്രായിക്കാട്ടുള്ള സുഹൃത്ത് അഖിലിെൻറ വിവാഹത്തിൽ പങ്കെടുക്കാനാണ് വിപിനും സഹൃത്തുക്കളുമടങ്ങുന്ന അഞ്ചംഗസംഘം ആലപ്പാട്ടെത്തിയത്. ഇവർ ഞായറാഴ്ച പുലർച്ചെ 12.30ഓടെ റിസോർട്ടിലെത്തി. ഉറങ്ങിയ വിപിൻ രാവിലെ ഏറെ വൈകിയും ഉണരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർ മരണം സ്ഥിരീകരിച്ചു.
മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ റിസോർട്ടിലെത്തി പരിശോധന നടത്തി. മുറിയിൽ ഉണ്ടായിരുന്നവരെ ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹോദരൻ: വിൽവിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.