Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2019 5:51 PM GMT Updated On
date_range 20 Dec 2019 5:51 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസ്സുകാരന് മരിച്ചു
text_fieldsbookmark_border
പാലക്കാട്: കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസ്സുകാരന് മരിച്ചു. എരട്ടയാല്‍ ശങ്കരത്ത്കാട് രാമചന്ദ്രെൻറ മകന് അതുലിനെയാണ് വീട്ടിനകത്തെ കിടപ്പ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരുതറോഡ് എന്‍.എസ്.എസ് ബാലനികേതൻ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. രണ്ട് മാസം മുമ്പ് കളിക്കുന്നതിനിടെ അതുലിെൻറ കാലിന് പരിക്കേറ്റതിനെതുടർന്ന് ഡോക്ടര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനാൽ കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാൽ വീട്ടുകാര്‍ മേല്‍ക്കൂരയില്‍ കയര്‍കെട്ടി നല്‍കിയിരുന്നു. പരിക്ക് ഭേദമായെങ്കിലും കയര്‍ അഴിച്ചുമാറ്റിയിരുന്നില്ല. സംഭവം നടക്കുേമ്പാൾ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അച്ഛൻ രാമചന്ദ്രൻ മരണവീട്ടിലും അമ്മ ലത തൊഴിലുറപ്പ് പണിക്കും പോയതായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ സഹോദരന് അഖില്‍ അനിയന് കയറില്‍ തൂങ്ങികിടക്കുന്നത് കണ്ട് നിലവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തിയാണ് പാലക്കാട് ജില്ലാശുപത്രിയിലേക്ക് കൊണ്ടുവന്നത്. പരിശോധനയില്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. പാലക്കാട് കസബ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നതെന്നും പോസ്റ്റ്മോർട്ടത്തിൽ സംശയിക്കാവുന്ന മറ്റൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story