കടബാധ്യത; വയനാട്ടില്‍ കർഷകൻ ജീവനൊടുക്കി
text_fieldsമാനന്തവാടി: കടബാധ്യതമൂലം വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശിലേരി ആനപ്പാറ ദാസി നിവാസില്‍ പുളിയന്‍കണ് ടി കൃഷ്ണകുമാറിനെ (52)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ അന്വേഷിച്ചപ്പോൾ 40 മീറ്റര്‍ അകലെയുള്ള സ്വന്തം തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിര ുന്നു.
തൃശിലേരി സര്‍വിസ് സഹകരണ ബാങ്കില്‍ കൃഷ്ണകുമാറിന് നാലര ലക്ഷം രൂപ കടമുണ്ട്. ഇതിനുപുറമെ കൃഷിയാവശ്യത് തിന് പലരില്‍നിന്നും മൂന്നുലക്ഷത്തോളം രൂപ കടം വാങ്ങിയതായും ബന്ധുക്കൾ പറയുന്നു. സ്വന്തമായുള്ള ഒന്നേ മുക്കാല് ഏക്കറിൽ 1.30 ഏക്കറും വയലാണ്. എല്ലാ വര്‍ഷവും കൃഷി ഇറക്കുന്ന ഇദ്ദേഹത്തിന് ഇത്തവണ വന്‍നഷ്ടം സംഭവിച്ചിരുന്നു.
സര്‍ക്കാറിൽനിന്നടക്കം കാര്യമായ സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: രത്‌നമ്മ. മക്കള്‍: സത്യനാഥന്‍, സുരേന്ദ്രന്‍, മഞ്ജുള, പത്മാവതി. മരുമക്കള്‍: പവിത്രന്‍, ആശ, സോമണ്ണന്‍, അണ്ണയ്യന്‍.
കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം -ഐ.സി. ബാലകൃഷ്ണന്‍
കല്‍പറ്റ: കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. തൃശിലേരിയില്‍ കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് സര്‍ക്കാറിെൻറ പിടിപ്പുകേടുകൊണ്ടു മാത്രമാണ്.
ജില്ലയില്‍ നിരവധി കര്‍ഷകരാണ് ജപ്തി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രഖ്യാപിച്ച മൊറട്ടോറിയം വഞ്ചനയായിരുന്നുവെന്നതിെൻറ തെളിവാണ് ബാങ്കുകളുടെ ജപ്തി നടപടികള്‍. സംസ്ഥാനത്ത് പ്രളയത്തിനുശേഷം മാത്രം നടന്നത് ഒമ്പത് കര്‍ഷക ആത്മഹത്യകളാണ്. കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധി തുടരുമ്പോഴും പരിഹാരം കാണാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാറിന് കര്‍ഷക സമൂഹം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.