Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുനാമി:...

സുനാമി: രാക്ഷസത്തിരമാലകൾ കരയെ നക്കിത്തുടച്ച നടുക്കുന്ന ഓർമക്ക് 16 വർഷം

text_fields
bookmark_border
December 26, 2020 marks the 16th anniversary of the Indian Ocean Tsunami
cancel
camera_alt

സുനാമി ദുരന്തം ബാക്കിയാക്കിയത്  (ഫയൽ ഫോട്ടോ)-courtsey-www.amarujala.com

തിരുവനന്തപുരം: രാക്ഷസത്തിരമാലകൾ 14 രാജ്യങ്ങളെ കഴുകിയെടുത്ത ആ ദുരന്തത്തിന്​ 16 വർഷം. 2004 ഡിസംബര്‍ 26 നാണ്​ മനുഷ്യചരിത്രത്തി​െല ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പം സുമാത്ര ദ്വീപുകളെ പിടിച്ചുലച്ചത്.​ റിക്​ടർ സ്​കെയിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം​ 2,27,898 ത്തോളം പേരുടെ ജീവനെടുത്ത സുനാമിയായി മാറി. 16 വർഷങ്ങൾക്കിപ്പുറവും ആ ദുരന്തം സൃഷ്​ടിച്ച ആഘാതത്തിൽ നിന്ന്​ രാജ്യങ്ങൾ മുക്​തരായിട്ടില്ല.

കടലി​​െൻറ സൗന്ദര്യം നുകർന്ന്​ ക്രിസ്​മസും പുതുവത്​സരവും ആഘോഷിക്കാനെത്തിയ ലക്ഷക്കണക്കിന്​ ജനങ്ങളെ ഞൊടിയിടയിൽ കടലെടുത്തു പോയി. ദൂരെ കണ്ട കൂറ്റൻ തിരമാലകൾ നിമിഷ നേരം കൊണ്ട്​ കരയെ നക്കിത്തുടച്ചു. കൂറ്റൻ കെട്ടിടങ്ങളെയും വൻ മരങ്ങളെയും രക്ഷാസത്തിരമാലകൾ വിഴുങ്ങി.


ഇന്ത്യയില്‍ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ തെക്കന്‍ തീരങ്ങളില്‍ സുനാമി ദുരന്തം വിതച്ചു. വീടും കുടുംബവും നഷ്​ടമായവർ അതിലുമേറെയാണ്​.സുനാമിയുടെ 16ാം വാർഷികത്തിൽ പോലും ദുരിതാശ്വാസ പദ്ധതികൾ പൂർണതയിലെത്തിയിട്ടില്ല. അന്നത്തെ ദുരന്തത്തിൽ നിന്ന്​ കരകയറാനാകാതെ ആയിരക്കണക്കിന്​ ജനങ്ങളാണ്​ ഇന്നും കഴിയുന്നത്​. വി​ങ്ങി​പ്പൊ​ട്ടു​ന്ന ഒ​രു​പാ​ട് ഹൃ​ദ​യ​ങ്ങ​ൾ ഇന്നും മ​റ​ക്കാ​നാ​കാ​ത്ത വേ​ദ​ന​ക​ൾ തി​ന്ന്​ ക​ഴി​യു​ന്നു.

ഇന്ത്യയില്‍ 16,000 ത്തോളം പേര്‍ക്കാണ് സുനാമിയില്‍ ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം 7000 ത്തോളം പേരുടെ ജീവന്‍ സുനാമി കവര്‍ന്നു. 236 പേരാണ് കേരളത്തില്‍ മരിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളെ കൂടുതലായി ബാധിച്ച ദുരന്തത്തില്‍ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ തീരം തിരകളെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു.

29 മ​നു​ഷ്യ​ജീ​വ​നു​ക​ളാ​ണ് ആ​റാ​ട്ടു​പു​ഴ​യി​ൽ മാ​ത്രം പൊ​ലി​ഞ്ഞ​ത്. ചേ​ർ​ത്ത​ല അ​ന്ധ​കാ​ര​ന​ഴി​യി​ൽ ഏ​ഴു​പേ​രും മ​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു. പെ​രു​മ്പ​ള്ളി, ത​റ​യി​ൽ​ക​ട​വ്, വ​ലി​യ​ഴീ​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു സൂ​നാ​മി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.

courtsey: www.newindianexpress.com

ദു​ര​ന്ത​മു​ണ്ടാ​യി ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ അ​ധി​കാ​രി​ക​ൾ ത​ങ്ങ​ളോ​ട് കാ​ട്ടി​യ വ​ഞ്ച​ന​ക്ക് സൂ​നാ​മി ഉ​ണ്ടാ​ക്കി​യ​തി​െ​ന​ക്കാ​ൾ വ​ലി​യ വേ​ദ​ന​യു​ണ്ടെ​ന്ന്​ തീ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. തീ​ര​ത്ത് പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന സൂ​നാ​മി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളും സൂ​നാ​മി കോ​ള​നി​ക​ളി​ലെ ദു​രി​ത​ജീ​വി​ത​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ഇ​ല്ലാ​ത്ത തീ​ര​ഗ്രാ​മ​ത്തി​െൻറ ശോ​ച്യാ​വ​സ്ഥ​യും അ​വ​ർ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അതിനിടെ​ 2017 നവംബറിലുണ്ടായ ഒാഖി ചുഴലിക്കാറ്റി​​െൻറ രൂപത്തി​​ൽ മറ്റൊരു കടൽ ദുരന്തം തീരദേശത്തെ വിഴുങ്ങിയിരുന്നു​. കടലിൽ മത്​സ്യബന്ധനത്തിനു പോയ 76 പേരുടെ ജീവനെടുത്താണ്​ ചുഴലിക്കാറ്റ്​ അടങ്ങിയത്​. 208പേരെ കുറിച്ച്​ ഇനിയും ഒരു വിവരവുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tsunamiIndian Ocean
Next Story