'അധികാര വികേന്ദ്രീകരണം; മുമ്പേ നടക്കുന്ന കേരളം- രാജ്യാന്തര അനുഭവങ്ങൾ' പുസ്തക പ്രകാശനം ചെയ്തു
text_fieldsകണ്ണൂർ : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രകാശനവും സെമിനാറും സംവാദവും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. കില മുൻ ഡയറക്ടറും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയർ കൺസൾട്ടന്റുമായ ഡോ. പി. പി. ബാലൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രചിച്ച 'അധികാര വികേന്ദ്രീകരണം; മുമ്പേ നടക്കുന്ന കേരളം- രാജ്യാന്തര അനുഭവങ്ങൾ' എന്ന പുസ്തകം മുൻമന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യക്ക് നൽകി പ്രകാശനം ചെയ്തു.
കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ മുൻമേയർ ടി.ഒ. മോഹനൻ പുസ്തകം പരിചയപ്പെടുത്തി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് എം. ശ്രീധരൻ ആധ്യക്ഷത വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. സ്വാഗതവും റിസർച്ച് ഓഫീസർ അമ്പിളി ടി.കെ. നന്ദിയും പറഞ്ഞു.
തുടർന്ന് അധികാരവികേന്ദ്രീകരണം രാജ്യാന്തര അനുഭവങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ഡോ പി. പി. ബാലൻ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ. വി. ബിജു സ്വാഗതം പറഞ്ഞു. കണ്ണൂർ നഗരസഭ കൗൺസിലർ ഉഷ എൻ, ജില്ല ആസൂത്രണ സമിതി അംഗം കെ. വി. ഗോവിന്ദൻ, പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽകുമാർ എന്നിവർ പ്രതികരണങ്ങൾ നടത്തി. കില മുൻ കൺസൾട്ടിംഗ് എഡിറ്ററും എക്സ്റ്റൻഷൻ ഫാക്കൽറ്റിയുമായ അജിത്ത് വെണ്ണിയൂർ സെമിനാറിൽ ക്രോഡീകരണം നടത്തി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.