മുന്നണി മര്യാദ എന്താണെന്ന് ചർച്ച ചെയ്യണം -കാനം
text_fieldsതിരുവനന്തപുരം: സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. മുന്നണി മര്യാദ എന്താണെന്ന് ചർച്ചചെയ്യണം. ഒാരോ പാർട്ടിക്കും അവരവരുടേതായ അഭിപ്രായമുണ്ടാകും. അത് മുന്നണി ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതായി കാണേണ്ടതില്ല.
തോമസ് ചാണ്ടി രാജിെവക്കണമെന്ന് ഇടതുമുന്നണി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എൽ.ഡി.എഫ് തീരുമാനമാണ് സർക്കാർ നടപ്പാക്കിയത്. മന്ത്രിസഭയോഗം സി.പി.ഐ ബഹിഷ്കരിച്ചിട്ടില്ല. സി.പി.ഐ മന്ത്രിമാർ പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്. ബഹിഷ്കരിച്ചു, മാറിനിന്നു എന്നൊക്കെ പറയുന്നതിെൻറ അർഥം വേറെയാണെന്നും വിദേശയാത്രക്കുശേഷം വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജിയുടെ പേരിൽ സി.പി.ഐയിൽ ഭിന്നതയില്ല. കെ.ഇ. ഇസ്മായിലിെൻറ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. മന്ത്രി എം.എം. മണിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. ആരെയും ശത്രുവായി കാണുന്നില്ലെന്നും കാനം പറഞ്ഞു. സി.പി.ഐ തോളിലിരുന്ന് ചെവി കടിക്കുകയാണെന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദെൻറ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഒറ്റക്കുനിന്നാൽ എല്ലാവർക്കും എന്തു സംഭവിക്കുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.