കോളയുടെ തീരുമാനം നിലനിൽപ്പിനുവേണ്ടിയുള്ള മുൻകരുതൽ
text_fieldsപാലക്കാട്: ഒരു നാടിനെ മുഴുവൻ വറുതിയിലേക്കെറിഞ്ഞ കൊക്കക്കോള കമ്പനി സുപ്രീംകോടതിയിൽ വ്യാഴാഴ്ച തീരുമാനമറിയിച്ചത് ആഗോളതലത്തിലെ നിലനിൽപ്പ് കണക്കിലെടുത്ത്. ലൈസൻസ് നൽകാതിരിക്കാൻ ഗ്രാമപഞ്ചായത്തിന് അധികാരമില്ലെന്ന ഹൈകോടതി വിധി ചോദ്യം ചെയ്തുള്ളതടക്കമുള്ള അപ്പീൽ ഹരജികളിൽ സുപ്രീംകോടതി വിധി എതിരായാൽ, ആഗോളതലത്തിൽ തിരിച്ചടിയാകുമെന്ന നിയമോപദേശവും ഇതിന് കാരണമായതാണ് സൂചന. സമരവും പ്ലാച്ചിമട സമരനേതാക്കളും പെരുമാട്ടി ഗ്രാമപഞ്ചായത്തും തുടങ്ങിവെച്ച നിയമപോരാട്ടവും നേരിടാനാകാതെ 14 വർഷം മുമ്പ് പ്ലാച്ചിമടയിലെ പ്ലാൻറ് പൂട്ടിപ്പോയതാണ് കോളക്കമ്പനി. വീണ്ടും പ്രവർത്തനം തുടങ്ങാൻ കഴിയുമോയെന്നറിയാൻ കോളയുമായി ബന്ധപ്പെട്ട ചിലർ അടുത്തിടെ ശ്രമം നടത്തിയിരുന്നത്രെ. തുടരുന്ന സമരം ഈ സാധ്യത ഇല്ലാതാക്കുന്നെന്ന ബോധ്യത്തിലാണ് ശ്രമം ഉപേക്ഷിച്ചത്.
ലൈസൻസ് പുതുക്കേെണ്ടന്ന ഗ്രാമപഞ്ചായത്ത് തീരുമാനം ചോദ്യം ചെയ്ത കമ്പനിക്ക് ഹൈകോടതി സിംഗിൾ ബെഞ്ച് വിധി പ്രതികൂലമായെങ്കിലും ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമായിരുന്നു. ലൈസൻസ് നൽകാതിരിക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്ന ഉത്തരവാണ് സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായത്. തുടർന്ന്, 18 ഉപാധികളോടെ പഞ്ചായത്ത് ഭരണസമിതി ലൈസൻസ് നൽകി. ഇതിനെതിരെ കമ്പനിയും ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ പഞ്ചായത്തും നൽകിയ അപ്പീൽ ഹരജികളും സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിെൻറ ഉത്തരവുമായും സമരസമിതിയും ഐക്യദാർഢ്യ സമിതിയുമായി ബന്ധപ്പെട്ടുമുള്ള ഹരജികളും ഇതോടൊപ്പമുണ്ടായിരുന്നു. വിധി അനുകൂലമായില്ലെങ്കിൽ കോളക്കുണ്ടാകുന്ന ആഘാതം പ്ലാച്ചിമടയിൽ ഒതുങ്ങില്ലെന്ന് ഉറപ്പാണ്.
അതേസമയം, 2011ൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ ട്രൈബ്യൂണൽ ബില്ലിെൻറ കാര്യത്തിൽ ഇപ്പോഴും അനാസ്ഥ തുടരുകയാണ്. ബിൽ പാസാക്കിയാൽ മാത്രമേ, അർഹമായ നഷ്ടപരിഹാരം ദുരിത ബാധിതർക്ക് ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.