ധാരണയായില്ല; സമരം തുടരും, ചർച്ചയിൽ പ്രതീക്ഷയെന്ന് പി.ജി ഡോക്ടർമാർ; പ്രശ്നങ്ങൾ പഠിക്കാൻ സമിതി
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്ന് സമരം തുടരാൻ പി.ജി ഡോക്ടർമാരുടെ തീരുമാനം. സ്റ്റൈപ്പൻറ് വർധനയിലടക്കം വ്യക്തത വന്നിട്ടില്ല. നാലു ശതമാനം സ്റ്റൈപ്പൻറ് വർധനയാണ് പ്രധാന ആവശ്യം. എന്നാൽ, സംസ്ഥാനത്തിെൻറ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ മാത്രമേ ഇത് നൽകാൻ കഴിയൂവെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
നിലവിലെ ജോലിഭാരം കുറക്കാനുള്ള ഉറപ്പുകളും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാൻ പി.ജി ഡോക്ടർമാർ തീരുമാനിച്ചത്. അതേസമയം സമരത്തിെൻറ രീതി മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്. എല്ലാ യൂനിറ്റുകളുമായും ചർച്ച ചെയ്ത ശേഷമാകും തീരുമാനം. ചർച്ച പോസിറ്റിവായിരുന്നെന്നും പ്രതീക്ഷയുണ്ടെന്നും സമരക്കാർ പറഞ്ഞു.
പി.ജി ഡോക്ടർമാരുടെ വിശ്രമമില്ലാതെയുള്ള ജോലിയും തൊഴിൽഭാരവുമെല്ലാം പരിശോധിക്കാൻ സമിതിയെ നിയോഗിക്കാമെന്ന് സർക്കാർ ചർച്ചയിൽ വ്യക്തമാക്കി. നിലവിലെ റെസിഡൻറ് മാന്വൽ പ്രകാരമാണോ ജോലിക്രമമെന്നതും പരിശോധിക്കും. റെസിഡന്‍സി മാന്വലില്‍നിന്ന് അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതലെന്ന് അറിയാന്‍ സമിതിയെ നിയോഗിക്കും. സംഘടന പ്രതിനിധികള്‍ നല്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപവത്കരിക്കും. സ്റ്റൈപ്പൻറ് നാലുശതമാനം വര്‍ധനക്കായി ധനകാര്യ വകുപ്പിനോട് നേരത്തേ രണ്ടു തവണ അഭ്യർഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചു. വീണ്ടും ധന മന്ത്രിയോട് സംസാരിക്കും.
സമരക്കാരുടെ ആവശ്യമെല്ലാം പരിഗണിച്ചതാണ്. ചെയ്യാനുള്ളത് എല്ലാം ചെയ്തു. ജോലിഭാരം കുറക്കാൻ 373 നോൺ അക്കാദമി െറസിഡൻസി ഡോക്ടർമാരെ നിയമിച്ചു. ആവശ്യമെങ്കിൽ ഇനിയും അക്കാര്യം പരിഗണിക്കും. ഒന്നാം വര്‍ഷ പി.ജി പ്രവേശനം നേരത്തേ നടത്തുകയെന്ന വിഷയമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീംകോടതിക്കു മുന്നിലുള്ള വിഷയമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.