അതിരൂപത കാര്യങ്ങളിൽ തീരുമാനം വത്തിക്കാൻ പ്രതിനിധി വഴി -സിറോ മലബാർ സിനഡ്
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസിൽ വഴി മാർപാപ്പയുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് സിറോ മലബാർ സഭ സിനഡാനന്തര സർക്കുലർ. ഏകീകൃത കുർബാനയർപ്പണ രീതിയെക്കുറിച്ച് സിനഡിന്റെയും മാർപാപ്പയുടെയും തീരുമാനം പൂർത്തിയാക്കാൻ ദൗത്യം തുടരുമെന്ന് സിറിൽ വാസിൽ സിനഡിനെ അറിയിച്ചിട്ടുണ്ട്. അച്ചടക്കവും കൂട്ടായ്മയുമില്ലാതെ സഭക്ക് മുന്നോട്ടുപോകാനാവില്ലെന്നും അതിനുള്ള കർശന നടപടി ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച സമാപിച്ച സിനഡ് സമ്മേളനത്തിലെ മുഖ്യവിഷയം സഭക്ക് തലവേദനയായ അതിരൂപതയിലെ കുർബാന തർക്കമായിരുന്നു. തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി അതിരൂപത അംഗങ്ങളുമായി ചർച്ച തുടരാൻ സിനഡ് തീരുമാനിച്ചു.
സഭക്കുകീഴിൽ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം നടപ്പായെങ്കിലും ഇവിടുത്തെ പ്രതിസന്ധി പരിഹരിക്കുന്നതിൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് സിനഡ് സമ്മേളനം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.