കേരള കോണ്ഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോളിങ്ങിൽ ഇടിവ്
text_fieldsകോട്ടയം: കേരള കോൺഗ്രസിെൻറ കോട്ടയത്തെ ശക്തികേന്ദ്രങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഇടിവ്. കടുത്ത മത്സരം നടന്ന പരമ്പരാഗത കോട്ടകളിലെല്ലാം പോളിങ് ശതമാനം കുറഞ്ഞതോടെ കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗത്തിനൊപ്പം മുന്നണികളും ആശങ്കയിൽ. കേരള കോൺഗ്രസുകളുടെ പിളർപ്പിൽ കത്തോലിക്കസഭയും പരമ്പരാഗത അനുഭാവികളിലൊരുവിഭാഗവും അതൃപ്തിയിലായിരുന്നു. ഇത് വോട്ടുകൾ മരവിക്കുന്നതിലേക്ക് നയിച്ചോയെന്ന സംശയത്തിലാണ് കേരള കോൺഗ്രസുകൾ.
കേരള കോൺഗ്രസിെൻറ ശക്തികേന്ദ്രമായ പാലായിൽ അഞ്ചുശതമാനത്തിലധികമാണ് പോളിങിലെ കുറവ്. കടുത്തുരുത്തി, അതിരമ്പുഴ, ഉഴവൂർ, ഭരണങ്ങാനം, മരങ്ങാട്ടുപിള്ളി, മുത്തോലി, മീനച്ചിൽ, അകലകുന്നം എന്നിവിടങ്ങളിലും പോളിങ് കുറഞ്ഞു.
കേരള കോണ്ഗ്രസിെൻറ മുന്നണി മാറ്റം അസാധാരണ സാഹചര്യമാണ് ജില്ലയില് സൃഷ്ടിച്ചിട്ടുള്ളതെന്നതിനാൽ പോളിങ് നോക്കി വിലയിരുത്തൽ അസാധ്യമാണെന്ന അഭിപ്രായവും മുന്നണികൾക്കിടയിലുണ്ട്.
ജോസ് വിഭാഗം വോട്ടുകളാണ് പെട്ടിയിലെത്താതെ പോയതെന്ന് യു.ഡി.എഫ് പറയുേമ്പാൾ, ഇടതുമുന്നണി വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നാണ് ജോസ്.കെ.മാണി പ്രതികരിച്ചത്. പോളിങ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ല. കൂട്ടായ പ്രവർത്തനത്തിെൻറ ഭാഗമായി ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാകും. പാലാ നഗരസഭയിലും കോട്ടയം ജില്ല പഞ്ചായത്തിലും വലിയ നേട്ടമുണ്ടാകുമെന്നും ജോസ്. കെ. മാണി പറഞ്ഞു.
അതേസമയം, വോട്ടിങ് ശതമാനം കുറഞ്ഞത് എല്ലാ കക്ഷികളെയും ഒരു പോലെ ബാധിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്തിൽ 15ൽ അധികം സീറ്റ് യു.ഡി.എഫിന് ലഭിക്കും. ഒരുമിച്ച് നിന്നതിനേക്കാൾ കൂടുതൽ സീറ്റ് ഇത്തവണ നേടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.