മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി; തലപ്പത്ത് എട്ട് വനിതാ ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് കൂട്ട അഴിച്ചുപണി. 12 പേരുടെ നിയമന പട്ടികയിൽ തലപ്പത്ത് വരുന്നവരിൽ എട്ടുപേരും വനിതകളാണ്. ഡോ. ലിനറ്റ് ജെ. മോറിസാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പുതിയ പ്രിൻസിപ്പൽ. കൊല്ലം മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്പെഷൽ ഓഫിസറായി ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മീന ഡിയെയും ജോയന്റ് ഡി.എം.ഇയായി മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഗീത രവീന്ദ്രനെയും നിയമിച്ച് സർക്കാർ ഉത്തരവായി.
എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജനെ കൊല്ലത്തേക്ക് മാറ്റി നിയമിച്ചു. കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് എസിനെ എറണാകുളത്തേക്കും കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മറിയം വർക്കിയെ ആലപ്പുഴ മെഡിക്കൽ കോളജിന്റെയും പ്രിൻസിപ്പലാക്കി.
കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം പ്രഫസർ ഡോ. ബാലകൃഷ്ണൻ പി.കെയെ ഇടുക്കി മെഡിക്കൽ കോളജ്, കൊല്ലം മെഡിക്കൽ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസർ ഡോ. ഗീതയെ മഞ്ചേരി മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. നിഷ ആർ.എസിനെ കോന്നി മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം പ്രഫസർ ഡോ. വി. അനിൽകുമാറിനെ വയനാട് മെഡിക്കൽ കോളജ് പ്രിൻസിപ്പലായും നിയമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസർ ഡോ. മല്ലിക ഗോപിനാഥിനെ കോഴിക്കോട് മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസർ ഡോ. പ്രേമലത ടി.കെയെ കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.