Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 7:29 AM GMT Updated On
date_range 16 Jan 2021 7:29 AM GMTപാനൂരിൽ വീട്ടുമുറ്റത്ത് ഒരുക്കിയ പന്തൽ കല്യാണദിവസം കത്തിനശിച്ചു
text_fieldsbookmark_border
പെരിങ്ങത്തൂർ (കണ്ണൂർ): വിവാഹ ദിനത്തിൽ വീട്ടിൽ ഒരുക്കിയ കല്യാണ പന്തൽ കത്തിനശിച്ചു. പാനൂർ താഴെ പൂക്കോത്ത് ആശാരിന്‍റെവിടെ മഹ്മൂദിന്റെ വീട്ടിലാണ് സംഭവം.
ശനി, ഞായർ ദിവസങ്ങളിലായി ഇദ്ദേഹത്തിന്‍റെ മകന്‍റെയും മകളുടെയും കല്യാണം നിശ്ചയിച്ചതായിരുന്നു. ശനിയാഴ്ച രാവിലെ 11നാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണം. ആർക്കും ആളപമായില്ല.
പാനൂരിൽനിന്ന് അഗ്നിശമന സേനയെത്തി ഒരു മണിക്കൂർ പ്രയത്നിച്ച് തീയണച്ചു. വയറിങ്ങുകളും ബൾബുകൾക്കും നാശനഷ്ടം സംഭവിച്ചു. വീടിന് കേടുപാട് എൽക്കുന്നതിന് മുെമ്പ തീഅണക്കാനായി.
അതേസമയം, കല്യാണചടങ്ങുകൾ നടക്കുമെന്ന് വീട്ടുകാർ അറിയിച്ചു. നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story